ഇന്ന് ലോക തൊഴിലാളിദിനം, ഇനി മുതല്‍ നോക്കുകൂലി നിയമവിരുദ്ധം; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

0
29

തിരുവനന്തപുരം: ചുമട്ടുതൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന അനാരോഗ്യപ്രവണതകള്‍ അവസാനിപ്പിച്ച് ഉത്തരവിറങ്ങി. ചെയ്യാത്ത ജോലിക്ക് നോക്കുകൂലി ആവശ്യപ്പെടുന്നതുള്‍പ്പെടെയുള്ളവ അവസാനിപ്പിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നതും കൈപ്പറ്റുന്നതും നിയമവിരുദ്ധമായി കണക്കാക്കി ചട്ടപ്രകാരം നടപടി സ്വീകരിക്കും. അതുപോലെ തൊഴിലാളികളെ വിതരണം ചെയ്യുന്നതിന് അവകാശമുന്നയിക്കുന്നതും അവസാനിപ്പിക്കും.

തൊഴിലാളികള്‍ അധികനിരക്ക് ഈടാക്കിയാല്‍ അസി.ലേബര്‍ ഓഫിസര്‍മാരോ ജില്ലാ ലേബര്‍ ഓഫിസര്‍മാരോ ഇടപ്പെട്ട് പണം തിരികെ വാങ്ങിക്കൊടുക്കണം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മാര്‍ച്ച് എട്ടിന് നടന്ന ട്രേഡ് യൂണിയന്‍ ഭാരവാഹികളുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തൊഴില്‍വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.

Leave a Reply