ഇറാഖിൽ കാണാതായ 39 ഇന്ത്യക്കാര്‍ മരിച്ചെന്ന് സ്ഥിരീകരണം

0
14

ന്യൂഡൽഹി: ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടെന്ന് ഔദ്യോഗികസ്ഥിരീകരണം. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് മരണവാര്‍ത്ത രാജ്യസഭയെ അറിയിച്ചത്.
കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തുടരുന്നതിനിടെയാണ് മരണവാര്‍ത്ത പുറത്തുവന്നത്. കൂട്ടശവക്കുഴികളിൽ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരിൽ ഏറെപ്പേരും പഞ്ചാബ് സ്വദേശികളാണ്. കാണാതായവരുടെ ബന്ധുക്കളിൽ നിന്ന് പരിശോധനയ്ക്കായി ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിരുന്നു.

2014ൽ മൊസൂളിൽ നിന്നാണ് ഇവരെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഐഎസിൽ നിന്ന് മൊസൂള്‍ തിരിച്ചു പിടിച്ചതായി ഇറാഖ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ കാണാതായ ഇന്ത്യക്കാരുടെ വിവരം തേടി വിദേശകാര്യസഹമന്ത്രി വി കെ സിങ് ഇറാഖിലേയ്ക്ക് പോയിരുന്നു.

ഒരു ആശുപത്രി നിർമാണസ്ഥലത്തായിരുന്ന ഇന്ത്യക്കാരെ പിന്നീട് ഒരു കൃഷിയിടത്തിലേക്കും അവിടെനിന്നു ബാദുഷ് ജയിലിലേക്കും മാറ്റുകയായിരുന്നുവെന്നാണ് ഇറാഖ് രഹസ്യാന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥർ നേരത്തെ അറിയിച്ചിരുന്നത്.

Leave a Reply