ഇവര്‍ നിയമപാലകരോ? കസ്റ്റഡിമരണത്തില്‍ പോലീസുകാര്‍ക്കെതിരേ കൊലക്കുറ്റം

0
27

എസ്ഐയേയും പോലീസുകാരനേയും അറസ്റ്റ് ചെയ്തു

കൊച്ചി: റിമാന്‍ഡ് പ്രതി കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ഒടുവില്‍ പോലീസിനെതിരേ കൊലക്കുറ്റം. ഇടുക്കി നെടുങ്കണ്ടം പോലീസ് സ്്റ്റേഷനിലെ മുന്‍ എസ്ഐ സാബു, സിവില്‍ പൊലീസ് ഓഫീസറായിരുന്ന സജീവ് ആന്റണി എന്നിവരെ അറസ്റ്റ് ചെയ്തു. പ്രത്യേക ക്രൈം ബ്രാഞ്ച് സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇരുവര്‍ക്കുമെതിരെ ഐപിസി 302 ചുമത്തി.കൊലകുറ്റത്തിനും കസ്റ്റഡി മര്‍ദനത്തിനും പോലീസുകാര്‍ക്കെതിരെ കേസെടുത്തു. കൂടാതെ തെളിവ് നശിപ്പിക്കല്‍, അനധികൃതമായി തടവില്‍ വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. . അറസ്റ്റിനെ തുടര്‍ന്ന് കുഴഞ്ഞു വീണ എസ്ഐ സാബുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ ഒമ്പത് മണിക്കൂര്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. സിവില്‍ പോലീസ് ഓഫീസര്‍ സജീവ് ആന്റണിയെ വൈദ്യപരിശോധനക്ക് ശേഷം മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. ഇരുവരേയും കസ്റ്റഡിയില്‍ വാങ്ങാന്‍ ക്രൈം ബ്രാഞ്ച് അപേക്ഷ നല്‍കി

Leave a Reply