Wednesday, July 3, 2024
HomeLatest NewsEducationഎംജി ബിരുദ പ്രവേശനം : ഏകജാലക ഓൺലൈൻ രെജിസ്ട്രേഷൻ ജൂലൈ 28 മുതൽ

എംജി ബിരുദ പ്രവേശനം : ഏകജാലക ഓൺലൈൻ രെജിസ്ട്രേഷൻ ജൂലൈ 28 മുതൽ

എം.ജി.യിൽ ബിരുദ പ്രവേശനം; ഏകജാലക
ഓൺലൈൻ രജിസ്‌ട്രേഷൻ ജൂലൈ 28 മുതൽ

മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിലെ ബിരുദ പ്രോഗ്രാമുകളിലേക്ക് ഏകജാലകം വഴിയുള്ള (ക്യാപ്) പ്രവേശനത്തിനായി ഓൺലൈൻ രജിസ്‌ട്രേഷൻ ജൂലൈ 28ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കും. സർവകലാശാലയുടെ www.cap.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെയാണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവേശന പ്രക്രിയ പൂർണമായി ഓൺലൈനിലാണ്. അപേക്ഷകൻ ഫോട്ടോ, ഒപ്പ്, മറ്റു രേഖകൾ, സാക്ഷ്യപത്രങ്ങൾ എന്നിവയുടെ ഡിജിറ്റൽ പകർപ്പ് അപേക്ഷയ്‌ക്കൊപ്പം അപ്‌ലോഡ് ചെയ്യണം.

മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി, ഭിന്നശേഷി-സ്‌പോർട്‌സ്-കൾച്ചറൽ ക്വാട്ട വിഭാഗങ്ങളിലേക്കുള്ള പ്രവേശനത്തിന് ഏകജാലകം വഴി രജിസ്റ്റർ ചെയ്യണം. മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി വിഭാഗം സീറ്റിലേക്ക് അപേക്ഷിക്കുന്നവർ ഏകജാലകത്തിലൂടെ നൽകിയ ഓൺലൈൻ അപേക്ഷയുടെ പകർപ്പ് അതതു കോളജിൽ നൽകണം. ലക്ഷദ്വീപിൽനിന്നുള്ളവർ ഓൺലൈനായി അപേക്ഷിച്ച ശേഷം പകർപ്പ് അതതു കോളജിൽ നൽകണം. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്തവർക്ക് മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിക്കാനാവില്ല. ഭിന്നശേഷി-സ്‌പോർട്‌സ്-കൾച്ചറൽ ക്വാട്ടയിലേക്ക് പ്രൊവിഷണൽ റാങ്ക് പട്ടിക സർവകലാശാല പ്രസിദ്ധീകരിക്കും. രേഖകളുടെ പരിശോധന അതതു കോളജുകളിൽ ഓൺലൈനായി നടത്തും. എസ്.സി., എസ്.ടി. വിഭാഗത്തിന് 375 രൂപയും മറ്റുള്ളവർക്ക് 750 രൂപയുമാണ് രജിസ്‌ട്രേഷൻ ഫീസ്. വിശദവിവരം ക്യാപ് വെബ്‌സൈറ്റിൽ(www.cap.mgu.ac.in) ലഭ്യമാണ്.


Mahatma Gandhi University
www.mgu.ac.in

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments