എംജി യൂണിവേഴ്സിറ്റി വാർത്തകൾ

0
37

എം.ജി. സർവകലാശാല നാലാം സെമസ്റ്റർ യു.ജി.,പി.ജി. പരീക്ഷകൾ നാളെ (ജൂൺ 23) ആരംഭിക്കും

  • രജിസ്റ്റർ ചെയ്തവർക്ക് അതത് ജില്ലകളിൽ പരീക്ഷയെഴുതാം

മഹാത്മാഗാന്ധി സർവകലാശാല നാലാം സെമസ്റ്റർ ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകൾ നാളെ (2020 ജൂൺ 23 ചൊവ്വാഴ്ച) ആരംഭിക്കും. ഓൺലൈനിലൂടെ രജിസ്റ്റർ ചെയ്തവർക്ക് അതത് ജില്ലകളിൽ അനുവദിച്ച പ്രത്യേക പരീക്ഷ കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാം. ഏതെങ്കിലും കാരണത്താൽ പ്രത്യേക കേന്ദ്രത്തിൽ പരീക്ഷ എഴുതുവാൻ സാധിക്കുന്നില്ലെങ്കിൽ പഠിക്കുന്ന കോളജിൽ പരീക്ഷ എഴുതാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് പരീക്ഷ നടത്തുന്നതിന് കോളജുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

വിവിധ ജില്ലകളിലെ പ്രത്യേക പരീക്ഷ കേന്ദ്രങ്ങൾ: തിരുവനന്തപുരം ജില്ലയിൽ അപേക്ഷിച്ചവർ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ പരീക്ഷയെഴുതണം. കൊല്ലം: ചവറ ഗവൺമെന്റ് കോളജ്, ആലപ്പുഴ: യു.ജി. പരീക്ഷ- എടത്വാ സെന്റ് അലോഷ്യസ് കോളജ്, പി.ജി. പരീക്ഷ- ചമ്പക്കുളം ഫാ. പോരുകര സി.എം.ഐ. കോളജ്, പത്തനംതിട്ട: യു.ജി.- കോഴഞ്ചേരി സെന്റ് തോമസ് കോളജ്, പി.ജി.-പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, കോട്ടയം: യു.ജി.- നാട്ടകം ഗവൺമെന്റ് കോളജ്, പി.ജി.-കോട്ടയം ബസേലിയസ് കോളജ്, ഇടുക്കി: യു.ജി.-ലബ്ബക്കട ജെ.പി.എം. കോളജ്, നെടുങ്കണ്ടം എം.ഇ.എസ്. കോളജ്, തൊടുപുഴ അൽ അസർ കോളജ്, പി.ജിയും സൈബർ ഫോറൻസികും യു.ജി. സപ്ലിമെന്ററിക്കാരും- ലബ്ബക്കട ജെ.പി.എം. കോളജ്, എറണാകുളം: യു.ജി.-കാലടി ശ്രീശങ്കര കോളജ്, പി.ജി.- ആലുവ യു.സി. കോളജ്, തൃശൂർ: തൃശൂർ ഗവൺമെന്റ് ബി.എഡ്. കോളജ്, പാലക്കാട്: പാലക്കാട് ഗവൺമെന്റ് വിക്ടോറിയ കോളജ്, മലപ്പുറം: മലപ്പുറം ഗവൺമെന്റ് കോളജ്, കോഴിക്കോട്: കോഴിക്കോട് ഗവൺമെന്റ് ആർട്‌സ് കോളജ്, വയനാട്: കൽപ്പറ്റ ഗവൺമെന്റ് കോളജ്, കണ്ണൂർ: വി.കെ. കൃഷ്ണമേനോൻ മെമ്മോറിയൽ വിമൺസ് കോളജ്, കാസർഗോഡ്: കാസർഗോഡ് ഗവൺമെന്റ് കോളജ്. ലക്ഷദ്വീപിൽ അപേക്ഷിച്ച വിദ്യാർഥികൾ കവരത്തി ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ പരീക്ഷയെഴുതണം.

പ്രത്യേക കാരണങ്ങളാൽ പരീക്ഷ കേന്ദ്രം മാറ്റി രജിസ്റ്റർ ചെയ്യാൻ കഴിയാത്തതായി സർവകലാശാലയെ ഔദ്യോഗികമായി അറിയിച്ച വിദ്യാർഥികൾ പഠിക്കുന്ന കോളജിലെ പ്രിൻസിപ്പൽമാരെ ബന്ധപ്പെട്ട് ഹാൾടിക്കറ്റ് ഇ-മെയിൽ മുഖേന വാങ്ങി അനുവാദം ലഭിച്ച ജില്ല കേന്ദ്രത്തിൽ പരീക്ഷയെഴുതണം.

(പി.ആർ.ഒ/39/623/2020)

പുതുക്കിയ പരീക്ഷ തീയതി

ജൂൺ 23, 25 തീയതികളിൽ നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബി.എ. സംസ്‌കൃതം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ-ന്യായ (സി.ബി.സി.എസ്. – 2017 അഡ്മിഷൻ റഗുലർ) യു.ജി. പരീക്ഷകൾ ജൂൺ 24, 26 തീയതികളിൽ നടത്തുന്നതിന് പുതുക്കി നിശ്ചയിച്ചു. പരീക്ഷ സമയം, കേന്ദ്രം എന്നിവയ്ക്ക് മാറ്റമില്ല.

(പി.ആർ.ഒ/39/624/2020)

അപേക്ഷ തീയതി

നാലാം സെമസ്റ്റർ എം.ടെക് (2017 അഡ്മിഷൻ) പരീക്ഷയുടെ തിസിസ് മൂല്യനിർണയം, വൈവാവോസി എന്നിവയ്ക്ക് പിഴയില്ലാതെ ജൂൺ 23 വരെയും 525 രൂപ പിഴയോടെ 24 വരെയും 1050 രൂപ സൂപ്പർഫൈനോടെ 25 വരെയും അപേക്ഷിക്കാം.

(പി.ആർ.ഒ/39/625/2020)

തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈൻ ആർട്‌സിൽ സപ്ലിമെന്ററി വിദ്യാർഥികൾക്കായി നടത്തുന്ന രണ്ടാം വർഷ എം.എഫ്.എ. പരീക്ഷയ്ക്ക് പിഴയില്ലാതെ ജൂൺ 29 വരെയും 525 രൂപ പിഴയോടെ 30 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ ഒന്നുവരെയും അപേക്ഷിക്കാം.

(പി.ആർ.ഒ/39/626/2020)

പ്രാക്ടിക്കൽ

2020 ഫെബ്രുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.വോക് ആനിമേഷൻ ആന്റ് ഗ്രാഫിക് ഡിസൈൻ (2018 അഡ്മിഷൻ റഗുലർ, 2014-2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ (വെബ് ഡിസൈൻ ലാബ്) ജൂൺ 26ന് മാറമ്പള്ളി എം.ഇ.എസ്. കോളേജിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

(പി.ആർ.ഒ/39/627/2020)

പ്രൊഫ. സാബു തോമസ്

എം.ജി.യുടെ ഓൺലൈൻ യോഗ പരിപാടിയിൽ 21 രാജ്യങ്ങളിൽ നിന്ന് പങ്കാളിത്തം

യോഗ ദിനചര്യയുടെ ഭാഗമാക്കണമെന്ന് മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് പറഞ്ഞു.

മഹാത്മാഗാന്ധി സർവകലാശാല ലൈഫ്‌ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റൻഷനും അലൂമ്‌നി അസോസിയേഷനും ഫോർ എ.എം. ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച രാജ്യാന്തര യോഗ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ഓൺലൈൻ യോഗ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഞായറാഴ്ച രാവിലെ നാലുമുതൽ ഏഴുവരെയാണ് ഓൺലൈൻ യോഗ പരിപാടി നടന്നത്. 21 രാജ്യങ്ങളിൽ നിന്ന് 4382 പേർ പങ്കെടുത്തു. സൂം, ഫെയ്‌സ്ബുക്ക് ലൈവ് എന്നിവയിലൂടെയാണ് പരിപാടി സംഘടിപ്പിച്ചത്.

യോഗയിലൂടെ രോഗപ്രതിരോധ ശേഷി വികസിപ്പിക്കുക എന്ന വിഷയാധിഷ്ഠിത ഓൺലൈൻ സകുടുംബ യോഗ പരിപാടിക്കും തുടക്കമായി.

മോഹൻജി ഫൗണ്ടേഷൻ ഓഫ് മെഡിറ്റേഷന്റെ സ്ഥാപകൻ മോഹൻജിയുടെ ധ്യാനത്തോടെയാണ് യോഗാദിനാചരണം ആരംഭിച്ചത്. യോഗ ഗ്ലോബൽ അംബാസിഡറായ ദേവി മോഹൻ ആമുഖ പ്രഭാഷണം നടത്തി. ലൈഫ് ലോങ് ലേണിംഗ് മേധാവി പ്രൊഫ. കെ എ മഞ്ജുഷ, ഫോർ എ എം ക്ലബ്ബ് ഭാരവാഹികളായ റോബിൻ തിരുമല, ഡോ. ഷൈജു കാരയിൽ, അബ്ദുൾ കരീം പഴേരി, എം.ആർ. ഗോപാലകൃഷ്ണൻ നായർ, ഡോ. എം.എസ്. വിശ്വംഭരൻ നായർ, ഡോ .വിഷ്ണു നമ്പൂതിരി, അലുമ്നി അസോസിയേഷൻ പ്രസിഡന്റ് ജി. ശ്രീകുമാർ, ശ്രീ. ജോണി ജോസ്, പി. രഘുനാഥ്, മുസ്തു തമ്പു എന്നിവർ സംസാരിച്ചു. യോഗാവിന്യാസത്തിന് ഡോ.റ്റോംസ് ഏബ്രഹാം, ജുവാൻ മരിയ റ്റോംസ്, ആർ. സഞ്ജയാനന്ദ് എന്നിവർ നേതൃത്വം നൽകി.

Leave a Reply