കോളജുകൾ വിവരങ്ങൾ
അപ്‌ലോഡ് ചെയ്യണം
ഉന്നതവിദ്യാഭ്യാസമേഖലയിലെ അഖിലേന്ത്യാ സർവേയുമായി ബന്ധപ്പെട്ട് മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകൾ ജൂൺ 30നകം ഐഷെ(AISHE) വെബ്‌സൈറ്റിൽ( www.aishe.gov.in) വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം.
(പി.ആർ.ഒ/39/657/2020)
പുതുക്കിയ പരീക്ഷ തീയതി
ജൂൺ 30, ജൂലൈ രണ്ട് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ എം.എസ്‌സി. (2018 അഡ്മിഷൻ റഗുലർ/2017, 2016, 2015 അഡ്മിഷൻ സപ്ലിമെന്ററി/2014, 2013, 2012 അഡ്മിഷൻ മേഴ്‌സി ചാൻസ് (സി.എസ്.എസ്.) പരീക്ഷകൾ യഥാക്രമം ജൂലൈ 24, 27 തീയതികളിൽ നടക്കും. പരീക്ഷ സമയത്തിനും കേന്ദ്രത്തിനും മാറ്റമില്ല.
(പി.ആർ.ഒ/39/658/2020)
പുതുക്കിയ പരീക്ഷ സമയക്രമം
ജൂലൈ മൂന്നുമുതൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഒന്നാം സെമസ്റ്റർ ബി.എച്ച്.എം. (2019 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ സമയക്രമം ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചകഴിഞ്ഞ് രണ്ട് മുതൽ അഞ്ചുവരെയായി പുനഃക്രമീകരിച്ചു.
(പി.ആർ.ഒ/39/659/2020)
ജൂലൈ 10 മുതൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന നാലാം സെമസ്റ്റർ എൽ.എൽ.ബി. (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ സമയക്രമം ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചകഴിഞ്ഞ് രണ്ട് മുതൽ അഞ്ചുവരെയായി പുനഃക്രമീകരിച്ചു.
(പി.ആർ.ഒ/39/660/2020)
പരീക്ഷഫലം
2019 ഡിസംബറിൽ നടന്ന രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. (ത്രിവത്സരം) 2018 അഡ്മിഷൻ (റഗുലർ), രണ്ടാം സെമസ്റ്റർ എൽ.എൽ.ബി. (ത്രിവത്സരം) സപ്ലിമെന്ററി/മേഴ്‌സി ചാൻസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ ഒൻപതുവരെ അപേക്ഷിക്കാം.