Friday, November 22, 2024
HomeLatest News'എടാ ഷമീ നീ അവിടെ കിടന്നുറങ്ങുകയാണോ' ; ചോദ്യം കോഹലിയുടേത് പിഴയും പഴിയും വാങ്ങി കോലി...

‘എടാ ഷമീ നീ അവിടെ കിടന്നുറങ്ങുകയാണോ’ ; ചോദ്യം കോഹലിയുടേത് പിഴയും പഴിയും വാങ്ങി കോലി മൈതാനത്ത്

എഡ്ജ്ബാസ്റ്റണ്‍: എടാ ഷമീ നീ മൈതാനത്തു കിടന്ന് ഉറങ്ങുകയാണോ. ചോദ്യം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുടത്. ചോദിക്കുന്നത് ബൗളിംഗില്‍ മിന്നും പ്രകടനം നടത്തുന്ന മുഹമ്മദ് ഷമീയോടുും. വിവാദങ്ങളുടെ തോഴനായ കോലിയുടെ ഈ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തില്‍ മുഹമ്മദ് ഷമിയെ ഫീല്‍ഡിംഗ് പിഴവിന്റെ പേരില്‍ കോലി ചീത്ത വിളിക്കുന്നതാണ് വീഡിയോയില്‍. നീ അവിടെ കിടന്നുറങ്ങുകയാണോഎന്നാണ് കോലി ഹിന്ദിയില്‍ ചോദിക്കുന്നത്. ബംഗ്ലാദേശ് ഇന്നിങ്സിന്റെ 27ാം ഓവറിലാണ് ഈ സംഭവം. ലിറ്റണ്‍ ദാസ് പന്ത് മിഡ് ഓഫിലേക്ക് അടിച്ച് സിംഗിളെടുക്കുകയായിരുന്നു. അവിടെ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഷമിയുടെ അശ്രദ്ധ മൂലമാണ് ബംഗ്ലാദേശിന് ആ ഒരു റണ്‍ കിട്ടിയത്. ഇതാണ് കോലിയെ ചൊടിപ്പിച്ചത്. നേരത്തെ 12ാം ഓവറിലും കോലി ദേഷ്യം നിയന്ത്രിക്കാനാകാതെ പൊട്ടിത്തെറിച്ചിരുന്നു. ബംഗ്ലാദേശ് ഓപ്പണര്‍ സൗമ്യ സര്‍ക്കാര്‍ മുഹമ്മദ് ഷമിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. എന്നാല്‍, ഫീല്‍ഡ് അമ്പയര്‍ ഔട്ട് കൊടുത്തില്ല. തുടര്‍ന്ന്, ഇന്ത്യ ഡിആര്‍എസ് ആവശ്യപ്പെട്ടു. എന്നാല്‍, പന്ത് സൗമ്യയുടെ ബാറ്റിലും പാഡിലും ഒരുപോലെ തട്ടിയാണ് കടന്നുപോയത്. ഇതോടെ മൂന്നാം അമ്പയര്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തിനൊപ്പം നിന്നു.കോലി ഫീല്‍ഡ് അമ്പയര്‍മാരുമായി തര്‍ക്കിച്ചു. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലും കോലി ഇത്തരത്തില്‍ വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതോടെ ഇന്ത്യന്‍ താരത്തിന് മാച്ച് ഫീയുടെ 25% പിഴയായി നല്‍കേണ്ടിയും വന്നു. പിഴയും പഴിയുമായി കോലി മൈതാനത്ത് സജീവമായി

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments