Monday, November 25, 2024
HomeLatest Newsഎട്ട് ഇന്ത്യൻ നാവികരുടെ വധശിക്ഷ ഒഴിവാക്കി ഖത്തർ

എട്ട് ഇന്ത്യൻ നാവികരുടെ വധശിക്ഷ ഒഴിവാക്കി ഖത്തർ

ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരുടെ ശിക്ഷയിൽ ഇളവ്. എട്ട് മുൻ നാവിക സേനാംഗങ്ങളുടെ ശിക്ഷയാണ് അപ്പീല്‍ കോടതി ഇളവ് ചെയ്തത്. ഇവരുടെ വധശിക്ഷ ജയിൽ ശിക്ഷയായി കുറച്ചുവെന്നാണ് റിപ്പോർട്ട്.ചാരപ്രവൃത്തി ആരോപിച്ചാണ് എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങൾക്കെതിരെ ഖത്ത‍‍ർ വധശിക്ഷ വിധിച്ചിരുന്നത്. കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്‌ട്‌, ഗോപകുമാർ രാഗേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രാഗേഷ് തിരുവനന്തപുരം സ്വദേശിയാണ്.മുങ്ങിക്കപ്പല്‍ നിര്‍മാണ രഹസ്യങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. 2022 ഓഗസ്റ്റ് മുതൽ നാവികർ ഖത്തറിൽ തടവിലാണ്. കോടതി ഉത്തരവ് പുറത്തുവിടാത്തതിനാൽ എത്ര കാലമാണ് ജയിൽ ശിക്ഷ എന്ന് വ്യക്തമായിട്ടില്ല.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments