Friday, July 5, 2024
HomeNewsഎന്‍എസ്എസിനെ തള്ളിപ്പറഞ്ഞിട്ടില്ല; വര്‍ഗീയവാദികളുടെ വോട്ട് വേണ്ടെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ: സതീശൻ

എന്‍എസ്എസിനെ തള്ളിപ്പറഞ്ഞിട്ടില്ല; വര്‍ഗീയവാദികളുടെ വോട്ട് വേണ്ടെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ: സതീശൻ

ദുബായ്: തനിക്കെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എൻഎസ്.എസിനെ താൻ തള്ളി പറഞ്ഞിട്ടില്ലെന്നും ആരുമായും അകൽച്ചയില്ലെന്നും സതീശൻ പറഞ്ഞു. എന്നാൽ സമുദായ നേതാക്കൾ ഇരിക്കാൻ പറയുമ്പോൾ കിടക്കില്ലെന്നും അത് രാഷ്ട്രീയ നേതാക്കൾ ചെയ്യരുതെന്നുമാണ് താൻ പറഞ്ഞതെന്നും സതീശൻ വ്യക്തമാക്കി. ദുബായിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി.ഡി.സതീശൻ.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് താൻ ആകെ പറഞ്ഞത് വർഗീയവാദികളുടെ വോട്ട് വേണ്ടെന്നാണ്. ഇരിക്കാൻ പറയുമ്പോൾ ഇരുന്നാൽ മതി, കിടക്കരുതെന്ന് താൻ പറഞ്ഞത് കൃത്യമാണെന്നും സതീശൻ വ്യക്തമാക്കി.

‘ഒരു വർഷം മുമ്പ് ഞാൻ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും അദ്ദേഹം ഇതേ കാര്യം പറഞ്ഞിരുന്നു. അന്നു തന്നെ കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ട്. എല്ലാ മതവിഭാഗങ്ങളുടെ അടുത്തും ഞങ്ങൾ പോകും. ഒരാൾക്കും അയിത്തം കൽപ്പിച്ചിട്ടില്ല. ഞാൻ എൻഎസ്എസിനെ തള്ളി പറഞ്ഞിട്ടില്ല. ഞാൻ പറഞ്ഞത് വളരെ കൃത്യമാണ്. എല്ലാവരുടെ അടുത്തും പോകാം. അവരുടെ പ്രശ്നങ്ങൾ അന്വേഷിക്കാം. അവർക്കൊപ്പം ചേർന്ന് നിൽക്കാം. സഹായിക്കാം. ആരോടും അകൽച്ചയില്ലാത്ത നിലപാടാണ് ഉളളത്. സമുദായ നേതാക്കൾ ഇരിക്കാൻ പറയുമ്പോൾ ഇരിക്കാം, എന്നാൽ കിടക്കരുതെന്നേ പറഞ്ഞിട്ടുള്ളൂ. തിരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കുന്നത് തെറ്റല്ല’, സതീശൻ കൂട്ടിച്ചേർത്തു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments