Wednesday, July 3, 2024
HomeLatest Newsഎന്തൊരുല കഷ്ടം; ട്രെയിന്‍ പശുവിനെ ഇടിച്ചതിനും ലോക്കോ പൈലറ്റിനു മര്‍ദനം

എന്തൊരുല കഷ്ടം; ട്രെയിന്‍ പശുവിനെ ഇടിച്ചതിനും ലോക്കോ പൈലറ്റിനു മര്‍ദനം

ഗാന്ധിനഗര്‍: ഗോരക്ഷകരുടെ മര്‍ദനം ലോക്കോ പൈലറ്റിനും നേരിടേണ്ടി വന്നു. പശു ഉള്ള നാട്ടില്‍ക്കൂടി ട്രെയിന്‍ പോലും ഓടിക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇതിന്റെ ഏറ്റവും നല്ല ഉദാഹകരണമാണ് ഗുജറാത്തിലെ മെഹ്‌സാനയിലുണ്ടായ സംഭവം. ഗ്വാളിയോര്‍-അഹമ്മദാബാദ് സൂപ്പര്‍ഫാസ്റ്റ് ട്രെയിനാണ് ട്രാക്കിലേക്ക് ഓടിക്കയറിയ പശുവിനെ ഇടിച്ചത്. അപകടത്തില്‍ പശു ചത്തു. എന്നാല്‍, ലോക്കോ പൈലറ്റ് മന:പൂര്‍വം പശുവിനെ ഇടിക്കുകയായിരുന്നുവെന്നാരോപിച്ച് യാത്രക്കാരിലെ ഒരു സംഘം ലോക്കോ ലോക്കോ പൈലറ്റ് ജിഎ ഝാലയെ മര്‍ദിക്കുകയായിരുന്നു. പടന്‍ ജില്ലയിലെ സിദ്ദ്പൂര്‍ ജംക്ഷനില്‍ വച്ചായിരുന്നു പാളത്തിലേക്ക് പശു കയറിയത്. സ്റ്റേഷന്‍ മാസ്റ്റര്‍ ചുവപ്പ് സിഗ്‌നല്‍ കാണിച്ച് ലോക്കോ പൈലറ്റിന് അപായ ചിഹ്നം കാണിച്ചെങ്കിലും ട്രെയിന്‍ പെട്ടെന്ന് നിര്‍ത്താന്‍ സാധിക്കാതെ പശുവിന് മേല്‍ ഇടിക്കുകയായിരുന്നെന്ന് മെഹ്‌സാന റെയില്‍വെ പൊലീസ് പറയുന്നു. ലോക്കോ പൈലറ്റായ ജി.എ ഝാല ഉടന്‍ തന്നെ അടുത്തുള്ള റെയില്‍വേ സ്റ്റാഫിനെ ബന്ധപ്പെടുകയും എന്‍ജിനില്‍ നിന്നും പശുവിന്റെ ജഡം മാറ്റുകയും ചെയ്തു. അതിനിടെ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന ബിപിന്‍സിങ് രജ്പുത് എന്നയാള്‍ ഝാലയുടെ അടുത്തേക്ക് വരികയും പശുവിനെ കൊലപ്പെടുത്തിയതിന് രൂക്ഷമായി ശകാരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ ലോക്കോ പൈലറ്റിനെ കയ്യേറ്റം ചെയ്തു. അല്‍പ്പസമയത്തിന് ശേഷം 150ഓളം വരുന്ന ഗോരക്ഷക് പ്രവര്‍ത്തകര്‍ കൂടി സ്ഥലത്തേക്ക് വരികയും ലോക്കോ പൈലറ്റിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് പൊലീസ് വ്യക്തമാക്കുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments