അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ മണ്ടത്തര പരമ്പര തുടരുന്നു. മഹാകവി രവീന്ദ്രനാഥ ടാഗോറിനെ കുറിച്ചുള്ളതാണ് ലേറ്റസ്റ്റ്.
ബ്രിട്ടീഷുകാര്‍ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി രവീന്ദ്ര നാഥ് ടാഗോര്‍ തന്റെ നൊബേല്‍ സമ്മാനം തിരികെ കൊടുത്തെന്നാണ് ബിപ്ലബ് പറയുന്നത്. ടാഗോറിന്റെ ജന്മദിനാഘോഷ ഭാഗമായി ഉദയ്പൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി മുഖ്യമന്ത്രിയുടെ പ്രസംഗ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
1913ല്‍ സാഹിത്യത്തിലാണ് രവീന്ദ്രനാഥ് ടാഗോറിന് നോബല്‍ സമ്മാനം ലഭിച്ചത്. തനിക്ക് ലഭിച്ച നൈറ്റ്ഹൂഡ് ബഹുമതി (സര്‍ ബഹുമതി) 1919ലെ ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് ടാഗോര്‍ ഉപേക്ഷിച്ചിരുന്നു. ഇതാണ് ത്രിപുര മുഖ്യന്‍ നൊബേല്‍ സമ്മാനമാക്കിയത്.
യുവാക്കള്‍ സര്‍ക്കാര്‍ ജോലിക്കു പിറകെ പായാതെ പശുവളര്‍ത്തണമെന്ന ഉപദേശവും സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതേണ്ടത് സിവില്‍ എഞ്ചിനീയര്‍മാരാണെന്ന പ്രസ്താവനയുമൊക്കെ മണ്‍ത്തര പരമ്പരയിലെ എപിസോഡുകളാണ്.