ന്യൂഡല്‍ഹി: സാധാരണ വിമാനകമ്പനികള്‍ വിമാനം ഓടിക്കുമ്പോള്‍ ലാഭമാണ് ഉണ്ടാവുന്നത്. എന്നാല്‍ എയര്‍ ഇന്ത്യ വിമാനം പറന്നുയരുമ്പോള്‍ ഓരോ ദിവസവും നഷ്ടം. നഷ്ടത്തിന്റെ കണക്ക് പെരുകുന്നതല്ലാതെ ഒട്ടും കുറയുന്നില്ല. ഇപ്പോള്‍ ബലാക്കോട്ട് സൈനീക ആക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ വ്യോമപാത അടച്ചതിന്റെ ഭാഗമായി എയര്‍ ഇന്ത്യയുടെ പ്രതിദിന നഷ്ടം ആറുകോടിയെന്നാണ് കണക്ക. അതിനിടെ വ്യോമപാതയ്ക്കുള്ള നിരോധനം പാകിസ്ഥാന്‍ അടുത്തമാസം 12 വരെ നീട്ടി. പാകിസ്ഥാന്‍ വ്യോമപാത അടച്ചതിനാല്‍ ഡല്‍ഹി-മാഡ്രിഡ്, ഡല്‍ഹി- ബിര്‍മിംഗ്ഹാം സര്‍വീസ് ഒഴിവാക്കി. പത്തിലധികം സര്‍വീസുകള്‍ പാത തിരിച്ചുവിട്ടു. ഇതിനെതുടര്‍ന്ന് മൂന്നു മണിക്കൂര്‍ അധികം പറക്കുന്നതിനായി ഇന്ധനവും ആവശ്യമാണ്.. ഇതും അധിക സാമ്പത്തിക ബാധ്യതയ്ക്ക് കാരണമായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7,635 കോടി രൂപയുടെ നഷ്ടമാണ് എയര്‍ ഇന്ത്യക്കുണ്ടായത്. ഇത്തരത്തിലാണേല്‍ പോക്ക് എങ്ങോട്ട് എന്ന ചോദ്യമാണ് ഉയരുന്നത്.