Sunday, November 24, 2024
HomeNewsKeralaഎയ്ഡഡ് സ്‌കൂൾ നിയമനങ്ങൾ പിഎസ്സിക്ക് വിടില്ല; സർക്കാരോ മുന്നണിയോ ഇക്കാര്യം ആലോചിച്ചിട്ടില്ലെന്ന് കോടിയേരി

എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾ പിഎസ്സിക്ക് വിടില്ല; സർക്കാരോ മുന്നണിയോ ഇക്കാര്യം ആലോചിച്ചിട്ടില്ലെന്ന് കോടിയേരി

എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾ പിഎസ് സിക്ക് വിടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സർക്കാരോ മുന്നണിയോ ഇക്കാര്യം ആലോചിച്ചിട്ടില്ലെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ അറിയിച്ചു. എല്ലാ വശങ്ങളും പരിശോധിച്ച് മാത്രമാകും തീരുമാനമെന്നും കോടിയേരി വ്യക്തമാക്കി. എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾ പിഎസ്‌സിക്ക് വിടുമെന്ന എ കെ ബാലൻ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങൾ പിഎസ്‌സിക്ക് വിടണമെന്നുംസാമൂഹ്യ നീതി ഉറപ്പാക്കാൻ നിയമനം സർക്കാർ ഏറ്റെടുത്തേ മതിയാകൂ എന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലനാണ് ആവശ്യപ്പെട്ടത്. പ്രബല സമുദായങ്ങളുടെ സ്ഥാപനങ്ങളിലൊന്നും പണമില്ലാത്തവർക്ക് നിയമനം കിട്ടുന്നില്ല. മാനേജ്‌മെൻറുകൾ കോഴയായി വാങ്ങുന്ന കോടികൾ എങ്ങോട്ട് പോകുന്നുവെന്നറിയില്ല. നിയമനം പിഎസ്‌സിക്ക് വിടുന്നതിനോട് എസ്എൻഡിപിയും എംഇഎസും യോജിപ്പറിയിച്ചിട്ടുണ്ട്. മറ്റു സമുദായ സംഘടനകളും ഈ നിർദ്ദേശത്തെ എതിർക്കില്ലെന്നാണ് പ്രതീക്ഷയെന്നും എ.കെ ബാലൻ പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments