എറണാകുളത്ത് 5 വയസുകാരന് കോവിഡ്

0
16

എറണാകുളം

എറണാകുളം ജില്ലയില്‍ ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് അഞ്ചുവയസുകാരന്.

മെയ് എട്ടിന് രോഗം സ്ഥിരീകരിച്ച ചെന്നൈയില്‍ നിന്നും ചികിത്സയ്ക്കായി ജില്ലയിലെത്തിയ എറണാകുളം സ്വദേശിനിയുടെ അഞ്ചു വയസ്സുള്ള മകനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുട്ടിയുമായി അടുത്തിടപഴകിയ അടുത്ത ബന്ധുക്കളായ മൂന്നുപേരെയും മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കുട്ടിയുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ പട്ടിക തയ്യാറാക്കി വരികയാണ്.

Leave a Reply