എളമരം കരീം സിപിഐഎം രാജ്യസഭാ സ്ഥാനാര്‍ഥിയാകുമെന്ന് സൂചന

0
27
തിരുവനന്തപുരം: എളമരം കരീം സിപിഐഎം രാജ്യസഭാ സ്ഥാനാര്‍ഥിയാകുമെന്ന് സൂചന.ഇത് സംബന്ധിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് അല്‍പ്പസമയത്തിനകം തീരുമാനം പ്രഖ്യാപിക്കും.

സിപിഐഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി പരിഗണനയില്‍ നടന്‍ മമ്മൂട്ടിയുമുണ്ടായിരുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.  കെ.ടി.ഡി.സി. മുന്‍ ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പിന്റെ പേരും ആലോചനയിലുണ്ടായിരുന്നു.

അതേസമയം രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിനോയ് വിശ്വമാണ് സിപിഐയുടെ സ്ഥാനാർഥി. ഡൽഹിയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായ ബിനോയ് വിശ്വത്തിനു തന്നെയായിരുന്നു സാധ്യതാപട്ടികയിൽ മുൻഗണന. സിപിഐ സംസ്ഥാന നിർവാഹക സമിതിയുടേതാണു തീരുമാനം. ജൂൺ 21നാണു തിരഞ്ഞെടുപ്പ്.

Leave a Reply