തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാംവര്‍ഷ രാഷ്ട്രമീമാംസ വിദ്യാര്‍ത്ഥി അഖിലിനെ കൊല്ലുകയെന്ന ലക്ഷ്യത്തോടെയാണ് എസ്എഫ്ഐ ആക്രമണം അഴിച്ചുവിട്ടതെന്ന് എഫ്ഐആര്‍. ് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് കൊലവിളിയോടെയാണ് അഖിലിനെ കുത്തിയത്. നസീമും അമലും അഖിലിനെ പിടിച്ചുനിര്‍ത്തി. ശിവരഞ്ജിത്ത് നെഞ്ചില്‍ കുത്തുകയായിരുന്നുവെന്നും പോലീസിന്റെ എഫ്ഐആര്‍ വ്യക്തമാക്കുന്നു. ്. എസ്എഫ്ഐ നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തിനെതിരെ അഖിലും കൂട്ടുകാരും പ്രതികരിച്ചിരുന്നു. അഖില്‍ കോളജ് കന്റീനില്‍ ഇരുന്നു പാട്ടുപാടിയതിനെത്തുടര്‍ന്ന് എസ്എഫ്ഐ യൂണിറ്റ് അംഗങ്ങള്‍ യൂണിറ്റ് മുറിയില്‍ വിളിച്ചുവരുത്തി അഖിലിനെയും കൂട്ടുകാരെയും ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. ഇതിന്റെ പ്രതികാരമായി പന്ത്രണ്ടാം തീയതി രാവിലെ പ്രതികള്‍ കോളജില്‍ സംഘം ചേര്‍ന്നു. അഖിലിനെയും സുഹൃത്തിനെ കോളേജില്‍ കിടന്നു വിളഞ്ഞാല്‍ കുത്തികൊല്ലുമെടാ എന്നു പറഞ്ഞ് ശിവരഞ്ജിത്ത് കയ്യിലെ കത്തി വച്ച് അഖിലിന്റെ നെഞ്ചിന് ആഞ്ഞു കുത്തുകയായിരുന്നെന്നും എഫ്ഐആറില്‍ പറയുന്നു. അതേസമയം, ആറുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ് എടുത്തെങ്കിലും അവരെ പിടികൂടാതെ പൊലീസ് ഒത്തുകളിക്കുകയാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.