Sunday, September 29, 2024
HomeNewsKeralaഎസ്.എസ്.എല്‍.സി പരീക്ഷാഫലം നാളെ

എസ്.എസ്.എല്‍.സി പരീക്ഷാഫലം നാളെ

തിരുവനന്തപുരം: 2017-18 അക്കാദമിക് വർഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം നാളെ (മെയ് മൂന്ന്) രാവിലെ 10.30 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. 4.41 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ ഫലം കാത്തിരിക്കുന്നത്.

പരീക്ഷയെഴുതിയവരിൽ 2.16 ലക്ഷം വിദ്യാർത്ഥികൾ പെൺകുട്ടികളാണ്. മാർച്ച് 7 മുതൽ 28 വരെ സംസ്ഥാനത്തെ 2935 കേന്ദ്രങ്ങളിലായി നടന്ന പൊതുപരീക്ഷയുടെ ഫലപ്രഖ്യാപനമാണ് നാളെ നടക്കുക. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്) എ.എച്ച്.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്) എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും നടത്തും.

ഫലപ്രഖ്യാപനത്തിനുശേഷം പി.ആര്‍.ഡി ലൈവ് എന്ന മൊബൈല്‍ ആപ്പിലും //keralapareekshabhavan.in, //results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, //results.itschool.gov.in എന്നീ വെബ്‌സൈറ്റുകളിലും എസ്.എസ്.എല്‍.സി പരീക്ഷാഫലം ലഭിക്കും.

കഴിഞ്ഞ വർഷം മെയ് 25 നാണ് ഫലം പ്രഖ്യാപിച്ചത്. ഫലം വേഗത്തിൽ വിദ്യാർത്ഥികൾക്ക് ലഭിക്കാൻ വിപുലമായ സൗകര്യങ്ങളാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരിക്കുന്നത്.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് പി.ആര്‍.ഡി ലൈവ് ആപ് ഡൗണ്‍ലോഡ് ചെയ്യാം. എസ്.എസ്.എല്‍.സി ഒഴികെയുള്ള പരീക്ഷകളുടെ ഫലം (റ്റി.എച്ച്.എസ്.എല്‍.സി/എസ്.എസ്.എല്‍.സി (എച്ച്.ഐ)/എ.എച്ച്.എസ്.എല്‍.സി) പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (//keralapareekshabhavan.in) മാത്രമേ ലഭ്യമാകുകയുള്ളൂ.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments