Sunday, September 29, 2024
HomeNewsKeralaഎ​സ്എ​സ്എ​ൽ​സി പരീക്ഷാ‌ഫ​ലം പ്രഖ്യാപിച്ചു: 97.84 ശതമാനം വിജയം,

എ​സ്എ​സ്എ​ൽ​സി പരീക്ഷാ‌ഫ​ലം പ്രഖ്യാപിച്ചു: 97.84 ശതമാനം വിജയം,

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഇത്തവണ വിജയശതമാനം ഉയര്‍ന്നു. ഈ വര്‍ഷം 97.84% ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷം ഇത് 95.98% ആയിരുന്നു. ഇത്തവണ മോഡറേഷനോ മാര്‍ക്ക് ദാനമോ നടന്നിട്ടില്ലെന്ന് ഫലപ്രഖ്യാപനം നടത്തികൊണ്ട് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അറിയിച്ചു.

ഇത്തവണ എസ്.എസ്.എല്‍.സി റെഗുലര്‍ വിഭാഗത്തില്‍ 4,41,103 പേര്‍ പരീക്ഷ എഴുതി. ഇവരില്‍ ഉന്നത പഠനത്തിന് യോഗ്യത നേടിയവര്‍ 4,31,162 പേരാണ്. എല്ലാ വിഷയങ്ങള്‍ക്കും ‘എ പ്ലസ്’ നേടിയവര്‍ 34,313 പേരാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിജയം രണ്ടു ശതമാനം കൂടി. എ പ്ലസ് നേടിയവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. 517 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇത്തവണ 100 ശതമാനം വിജയമുണ്ട്. ആകെ1567 സ്കൂളുകളില്‍ 100% വിജയം. പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷകരാകുന്നതിന്റെ തെളിവാണിതെന്ന് മന്ത്രി പറഞ്ഞു.

കൂടുതല്‍ വിജയശതമാനമുള്ള റവന്യൂ ജില്ല എറണാകുളമാണ്. 99.12%. കുറവ് വയനാട് 93.87%. ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ച വിദ്യഭ്യാസ ജില്ല-മൂവാറ്റുപുഴ. 99.82%. കുറവ് വയനാട് 93.87%. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ ജില്ല മലപ്പുറം -2435 എണ്ണം. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയ സ്‌കൂള്‍ പി.കെഎം.എച്ച്.എസ് എടരിക്കോട് മലപ്പറം 2422 പേര്‍. കുറവ് ഗവ.എച്ച്.എസ് -2 പേര്‍.

ഈ മാസം അഞ്ചു മുതല്‍ 10 വരെ സൂക്ഷ്മ പരിശോധനയും ഉത്തര പേപ്പറിന്റെ കോപ്പിക്കും പുനഃപരിശോധനയ്ക്കും ഉള്ള ഓണ്‍ലൈന്‍ അപേക്ഷയും സമര്‍പ്പിക്കാം. സേ പരീക്ഷ മെയ് 21 മുതല്‍ 25 വരെ നടത്തും. ജൂണ്‍ ആദ്യവാരം ഫലം. പ്ലസ് വണ്‍ അഡ്മിഷന്‍ ഈ മാസം ഒമ്പതിന് ആരംഭിക്കും.

ഗള്‍ഫ് മേഖലയില്‍ ആകെ ഒമ്പത് സ്‌കൂളുകളില്‍ 544 പേര്‍ പരീക്ഷ എഴുതി. ഇവരില്‍ 538 പേര്‍ വിജയിച്ചു. വിജയശതമാനം 98.19%. ലക്ഷദ്വീപില്‍ ഒമ്പത് സ്‌കൂളില്‍ 789 പേര്‍ പരീക്ഷ എഴുതി. 655 പേര്‍ വിജയിച്ചു. 83.02% വിജയം. എസ്.എസ്.എല്‍.സി പ്രൈവറ്റ് ആയി 2754 പേര്‍ പരീക്ഷ എഴുതി. ഇവരില്‍ 2084 പേര്‍ വിജയിച്ചു. വിജയം 75.67%. കുറ്റമറ്റ രീതിയില്‍ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കുന്നതില്‍ അധ്യാപകരുടെ ഭാഗത്തുനിന്നും നല്ല രീതിയിലുള്ള സഹകരണം ഉണ്ടായതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments