Tuesday, November 26, 2024
HomeNewsKeralaഎ രാജയ്ക്ക് ആശ്വാസം; ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിക്ക് സ്റ്റേ

എ രാജയ്ക്ക് ആശ്വാസം; ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിക്ക് സ്റ്റേ

കൊച്ചി: ദേവികുളം നിയമസഭ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്‌റ്റേ. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനായി 10 ദിവസത്തെ ഇടക്കാല സ്റ്റേ ആണ് ഹൈക്കോടതി അനുവദിച്ചത്. ദേവികുളം എംഎല്‍എ എ രാജയുടെ വിജയം കഴിഞ്ഞദിവസമാണ് ഹൈക്കോടതി റദ്ദാക്കിയത്.

എന്നാല്‍ എംഎല്‍എ എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ക്ക് രാജയ്ക്ക് അര്‍ഹതയുണ്ടായിരിക്കില്ലെന്ന് ഇടക്കാല സ്‌റ്റേ അനുവദിച്ച വിധിയില്‍ കോടതി വ്യക്തമാക്കി. എംഎല്‍എ എന്ന നിലയില്‍ നിയമസഭയില്‍ രാജയ്ക്ക് വോട്ടവകാശം ഉണ്ടായിരിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

എ രാജ ഹിന്ദു പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളല്ലെന്നും, ക്രിസ്തുമത വിശ്വാസിയായ രാജയ്ക്ക് സംവരണ സീറ്റില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. 

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. ഇതിനായി എ രാജയ്ക്ക് സിപിഎം അനുമതിയും നല്‍കിയിട്ടുണ്ട്. ഹിന്ദു പറയ സമുദായത്തില്‍പ്പെട്ടയാളാണെന്നാണ് രാജ അവകാശപ്പെട്ടത്. എന്നാല്‍ ക്രിസ്തുമത വിശ്വാസിയായ രാജ വ്യാജ രേഖകള്‍ സമര്‍പ്പിച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments