Friday, July 5, 2024
HomeNewsKeralaഏക സിവിൽ കോഡ്; സിപിഎം സെമിനാറിൽ പങ്കെടുക്കണോ? നേതാക്കൾ രണ്ട് തട്ടിൽ; ലീ​ഗിന്റെ അടിയന്തര യോ​ഗം...

ഏക സിവിൽ കോഡ്; സിപിഎം സെമിനാറിൽ പങ്കെടുക്കണോ? നേതാക്കൾ രണ്ട് തട്ടിൽ; ലീ​ഗിന്റെ അടിയന്തര യോ​ഗം ഇന്ന് പാണക്കാട്

മലപ്പുറം: ഏക സിവിൽ കോ‍‍ഡിൽ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കണമോ എന്ന കാര്യത്തിൽ മുസ്ലിം ലീ​ഗ് തീരുമാനം ഇന്ന്. രാവിലെ 9.30നു പാണക്കാട് ചേരുന്ന അടിയന്തര യോ​ഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും. സിവിൽ കോഡിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ, നിയമ നടപടികൾ സംബന്ധിച്ചും യോ​ഗത്തിൽ തീരുമാനമുണ്ടാകും. 

ജൂലൈ 15നാണു സിപിഎം സെമിനാര്‍ ആരംഭിക്കുന്നത്. ആദ്യ സെമിനാര്‍ കോഴിക്കോട്ടുവച്ചാണ് നടക്കുന്നത്. 

പങ്കാളിത്തം സംബന്ധിച്ചു നേതാക്കൻമാർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നിരുന്നു. മുസ്ലിം ലീ​ഗിനെ ചേർക്കാനുള്ള സിപിഎമ്മിന്റെ തന്ത്രമാണിതെന്നും അതിൽ വീഴേണ്ടതില്ലെന്നുമാണ് ഒരു വിഭാ​ഗത്തിന്റെ അഭിപ്രായം.

വിഷയത്തിൽ സിപിഎമ്മുമായി സഹകരിക്കുമെന്ന നിലപാടാണ് സമസ്തയ്ക്കുള്ളത്. അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ സിപിഎമ്മുമായി സഹകരണമാകാമെന്ന നിലപാട് ഇന്നലെ വ്യക്തമാക്കിയിരുന്നു. 

സിപിഎം, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് തുടങ്ങി ഏത് രാഷ്ട്രീയ പാര്‍ട്ടികളും ഏക സിവില്‍ കോഡ് വിഷയത്തിനെതിരെ സെമിനാര്‍ സംഘടിപ്പിച്ചാലും അതുമായി സഹകരിക്കുമെന്ന് സമസ്ത സംസ്ഥാന പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു. പൗരത്വബില്‍ വിഷയത്തില്‍ എന്തുനിലപാട് സ്വീകരിച്ചുവോ അതിനെതിരായി ആരോട് ഒക്കെ സഹകരിച്ചുവോ അതേസഹകരണം തുടരുമെന്നാണ് സംഘടനയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

ഏക സിവില്‍ കോഡിനെതിരെ രാഷ്ട്രീയ കക്ഷികളേയും സമുദായങ്ങളേയും യോജിപ്പിച്ച് പ്രക്ഷോഭം നടത്തണം. ഏക സിവില്‍ കോഡ് ഒരു മതത്തിനും അംഗീകരിക്കാന്‍ കഴിയില്ലെന്നും സമസ്ത ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നടപടി മുസ്ലീം സമുദായത്തെ മാത്രം ഉന്നം വയ്ക്കുന്നതായി സംശയിക്കുന്നു.

മതം അനുശാസിക്കുന്ന ആചാരത്തിനും നിയമത്തിനും സ്വാതന്ത്ര്യം വേണം. ഏക സിവില്‍ കോഡില്‍ ആശങ്കയറിച്ച് പ്രധാനമന്ത്രിയെ നേരിട്ടുകാണുമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments