Saturday, November 23, 2024
HomeNewsKerala‘ഏതു ഗോവിന്ദന്‍ വന്നാലും തൃശൂര്‍ എനിക്കു വേണം, എടുത്തിരിക്കും; കണ്ണൂരും മത്സരിക്കാന്‍ തയാര്‍’: സുരേഷ് ഗോപി

‘ഏതു ഗോവിന്ദന്‍ വന്നാലും തൃശൂര്‍ എനിക്കു വേണം, എടുത്തിരിക്കും; കണ്ണൂരും മത്സരിക്കാന്‍ തയാര്‍’: സുരേഷ് ഗോപി

തൃശൂര്‍: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്ന് മത്സരിക്കാന്‍ തയാറാണെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. തൃശൂരില്‍ ബിജെപിയുടെ പൊതുയോഗത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്. താന്‍ മത്സരിക്കുന്ന കാര്യത്തില്‍ രണ്ടു നേതാക്കന്മാര്‍ മാത്രമാണ് തീരുമാനമെടുക്കേണ്ടത്. മറ്റാര്‍ക്കും അതില്‍ അവകാശമില്ല. അങ്ങനെ മത്സരിക്കുകയാണെങ്കില്‍ തൃശൂര്‍ അല്ലെങ്കില്‍ കണ്ണൂര്‍ നല്‍കണമെന്ന് സുരേഷ് ഗോപി പറഞ്ഞു.
‘തൃശൂര് എനിക്ക് വേണം. ഏത് ഗോവിന്ദന്‍ വന്നാലും. തൃശൂര്‍ ഞാന്‍ ഹൃദയം കൊണ്ട് ആവശ്യപ്പെടുന്നു. തൃശൂര്‍ക്കാരെ നിങ്ങളെനിക്ക് തരണം. തൃശൂര്‍ എടുത്തിരിക്കും. തൃശൂര് മാത്രമല്ല കണ്ണൂരും വേണമെങ്കില്‍ മത്സരിക്കും. ഇരട്ട ചങ്കുണ്ടായത് ‘ലേല’ത്തിലാണ്. അതിനുശേഷം വന്ന ചില ഓട്ട ചങ്കുകളാണ് ഇരട്ടചങ്കുകളായത്. ഗോവിന്ദനും അദ്ദേഹത്തിന്റെ രാഷ്ട്രീയ മുതലാളിയും മനസ്സിലാക്കിക്കോ. കേരളം ഞാന്‍ എടുത്തിരിക്കും. ഒരു സംശയവും വേണ്ട.
2024ല്‍ ഞാന്‍ ഇവിടെ സ്ഥാനാര്‍ഥിയാണെങ്കില്‍. രണ്ടു നേതാക്കന്‍മാര്‍ മാത്രമാണ് ഇതില്‍ തീരുമാനമെടുക്കേണ്ടത്. മറ്റാര്‍ക്കും അതില്‍ അവകാശമില്ല. അങ്ങനെയൊരു ഉത്തരവാദിത്വം എല്‍പ്പിക്കുകയാണെങ്കില്‍ തൃശൂര്‍ അല്ലെങ്കില്‍ ഗോവിന്ദാ കണ്ണൂര്‍, അമിത് ഷായോട് ഞാന്‍ അപേക്ഷിക്കുന്നു. ജയമല്ല പ്രധാനം, അടിത്തറയിളക്കണം. അത്രയ്ക്ക് നിങ്ങള്‍ കേരള ജനതയെ ദ്രോഹിച്ചു. കണ്ണൂര്‍ തരൂ എനിക്ക്. ഞാന്‍ തയാറാണ്.” എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
തൃശൂരില്‍ ബിജെപിയുടെ ജനശക്തി റാലിയില്‍ സുരേഷ് ഗോപി പങ്കെടുത്തു. തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ഥി സുരേഷ് ഗോപിയാണെന്നതിന്റെ അനൗദ്യോഗിക പ്രഖ്യാപനം കൂടിയാണിതെന്ന് നേരത്തേ വിലയിരുത്തലുകളുണ്ടായിരുന്നു. ഇതിനിടെയാണ് അദ്ദേഹം കണ്ണൂര്‍ നിന്ന് മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. കേരളത്തില്‍ തൃശൂര്‍ ആണ് ഏറ്റവും വിജയ സാധ്യതയുള്ള മണ്ഡലമായി ബിജെപി കാണുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്നും സുരേഷ് ഗോപി മൂന്നു ലക്ഷത്തിനടുത്ത് വോട്ട് നേടിയിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments