ബെംഗളൂരു: ഐപിഎല്‍ പതിനൊന്നാം സീസണില്‍ പഞ്ചാബിനെതിരെ ആദ്യ ജയം തേടി ഇറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വമ്പൻ വിജയം. കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ 156 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ റോയൽ ചലഞ്ചേഴ്സ് നാല് വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് എടുത്തു. ബെംഗളൂരു: എബി ഡിവില്യേഴ്‌സിന്റെ ബാറ്റിങ് മികവിലാണ് ബാംഗ്ലൂരിന് വിജയം കൊയ്യാനായത്. സ്‌കോര്‍; പഞ്ചാബ് – 19.2 ഓവറില്‍ 155/10, ബെംഗളൂരു – 19.2 ഓവറില്‍ 159/6.ഡിവില്യേഴ്‌സ് 40 പന്തുകള്‍ നേരിട്ട് 57 റണ്‍സാണ് നേടിയത്
ചിന്നാസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിങ്‌സ് ഇലവന്‍ പഞ്ചാബ് 19.2 ഓവറില്‍ 155 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവിന്റെയും രണ്ട് വിക്കറ്റ് വീതം നേടിയ ക്രിസ് വോക്‌സ്, കുല്‍വന്ത് കെജ്‌റോളിയ, വാഷിങ് ടണ്‍ സുന്ദര്‍ എന്നിവരുടെ മികച്ച ബൗളിങ്ങാണ് പഞ്ചാബിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 30 പന്ത് നേരിട്ട് 47 റണ്‍സ് നേടിയ ലോകേഷ് രാഹുലാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍.