‘ഐ.ടി സെല്‍ ടിക്കറ്റുകള്‍ സ്പോണ്‍സര്‍ ചെയ്യുന്നത് പോലെയുണ്ട്’; സിനിമയിലെ സ്വയംഭോഗരംഗത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി സ്വര ഭാസ്‌കര്‍

0
30

സ്വരഭാസ്‌കറിന്റെ പുതിയ ചിത്രം വീരേ ഡി വെഡ്ഡിംഗ് തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ചില വിമര്‍ശനങ്ങലും ചിത്രത്തിനെതിരെ ഉയരുന്നുണ്ട് അത് ഈ സിനിമയിലെ ചില ബോള്‍ഡ് രംഗങ്ങളുടെ പേരില്‍ കൂടിയാണ്. ഇപ്പോഴിതാ ചിത്രത്തിനെതിരെ ഒരാള്‍ ട്വിറ്ററില്‍ നടത്തിയ വിമര്‍ശനത്തെക്കുറിച്ചാണ് ചര്‍ച്ചകള്‍.

‘എന്റെ മുത്തശ്ശിക്കൊപ്പമാണ് വീരേ ഡി വെഡ്ഡിങ് കാണാന്‍ പോയത് . സ്വയംഭോഗത്തിന്റെ രംഗം കണ്ടപ്പോള്‍ തന്നെ നാണംകെട്ടുപോയി. തീയേറ്ററില്‍ നിന്ന് മടങ്ങുമ്പോള്‍ മുത്തശ്ശി പറഞ്ഞു ഞാന്‍ ഒരു ഇന്ത്യാക്കാരിയാണ് ഈ സിനിമ കാരണം ഇന്നു നാണം കെട്ടിരിക്കുകയാണെന്ന് ‘ ഇതാണ് സ്വരയെയും ആരാധകരെയും ദേഷ്യം പിടിപ്പിച്ച പോസ്റ്റ്. ഇതിനു കുറിക്കു കൊള്ളുന്ന മറുപടിയുമായി നടി തന്നെ രംഗത്തെത്തി. ഏതെങ്കിലും ഐ.ടി സെല്‍ ടിക്കറ്റുകള്‍ സ്പോണ്‍സര്‍ ചെയ്യുന്നത് പോലെയുണ്ട്. ചുരുങ്ങിയത് ട്വീറ്റുകളെങ്കിലും സ്വര പറഞ്ഞു.

അതിനിടയില്‍ ഇയാളെ രൂക്ഷമായി വിമര്‍ശിച്ച് മറ്റുള്ളവരും രംഗത്തെത്തി. അഡള്‍ട്ട് രംഗങ്ങള്‍ സിനിമയില്‍ ഉണ്ടെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമായിട്ടും ഇതുപോലെ സംസ്‌കാര സമ്പന്നരായവര്‍ എന്തിനാണ് മുത്തശ്ശിമാരെയും കൊണ്ട് ഇങ്ങനെയൊരു ചിത്രത്തിന് പോയതെന്നാണ് ചിലര്‍ ചോദിച്ചത്.

എന്തൊക്കെയോ ചില കാരണങ്ങള്‍ കൊണ്ട് ഇത്തരക്കാരുടെ അഭിപ്രായങ്ങള്‍ ഉണ്ടായിട്ടും ഇന്ത്യയിലെ മുത്തശ്ശിമാരില്‍ നിന്നും വീരെ ഡി വെഡ്ഡിങ്ങിന് വന്‍ ഡിമാന്റാണുണ്ടായിരിക്കുന്നതെന്ന് വേറെ ചിലര്‍ അഭിപ്രായപ്പെട്ടു. സ്വയംഭോഗമെന്ന് ഇംഗ്ലീഷ് തെറ്റ് കൂടാതെ എഴുതാന്‍ അറിയാത്തവര്‍ ചില വിചിത്രമായ കാരണങ്ങള്‍ കൊണ്ട് മുത്തശ്ശിമാരെയും കൊണ്ട് സിനിമയ്ക്ക് പോവുകയും സ്വരഭാസ്‌കറിനോട് ചോദ്യങ്ങള്‍ ചോദിക്കുകയുമാണെന്ന് മറ്റുള്ളവര്‍ പരിഹസിച്ചു.

Leave a Reply