ഒന്നരാടം ദിവസങ്ങളിൽ ബെവ്‌കോയും കള്ള് ഷാപ്പും ഉൾപ്പെടെ ഉള്ളവ തുറക്കണം : ടി ജി മോഹൻദാസ്

0
29

ലോക്ക് ഡൌൺ മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ നിർദ്ദേശങ്ങളുമായി ബിജെപി നേതാവ് ടി ജി മോഹൻദാസ്. ബെവ്‌കോയും കള്ള് ഷാപ്പും ഒക്കെ ഒന്നരാടം ദിവസങ്ങളിൽ തുറക്കണമെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നത്.

മെല്ലെ തിരിച്ചു പോകാം

കൊറോണയിൽ സ്തംഭിച്ചു നിൽക്കുകയാണല്ലോ സാമ്പത്തിക രംഗം. വെള്ളം പറ്റിക്കുന്ന പഴയ ഡീസൽ എൻജിന്റെ ഫ്ലൈ വീലിൽ കയറിട്ട് കറക്കി സ്റ്റാർട്ട് ചെയ്യുന്നപോലെ നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രൈമിങ് ആവശ്യമാണ് ഇപ്പോൾ. ലോക്ക് ഡൗൺ ആയി ജനങ്ങളുടെ കയ്യിൽ കിടക്കുന്ന പണം വളരെ വേഗം സർക്കുലേഷനിൽ എത്തണം

അതിനായി ഒന്നരാടം ദിവസങ്ങളിൽ ബാർബർ ഷോപ്പ്, ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്, മൊബൈൽ ഷോപ്പ്, കള്ള് ഷാപ്പ്, ബെവ്കൊ ഔട്ട്‌ലെറ്റ്, ബാർ എന്നിവ തുറക്കണം. (മദ്യനിരോധനക്കാർ അൽപം ക്ഷമിക്കണേ..) ലോട്ടറി വിൽപന ഉടൻ ആരംഭിക്കണം. പഞ്ചായത്ത് റോഡ് സൈഡിലുള്ള കടകളെല്ലാം തന്നെ ഒന്നരാടം ദിവസങ്ങളിൽ തുറക്കുക

ഒറ്റ ഇരട്ട നമ്പർ തത്ത്വത്തിൽ ഓട്ടോറിക്ഷകൾ ഓടാൻ അനുവദിക്കണം. വളരെ വേഗം പണം സർക്കുലേഷനിൽ എത്താനുള്ള വഴികളാണ് ഇതെല്ലാം. ജില്ലാ അതിർത്തി വിട്ട് ആരെയും യാത്ര ചെയ്യാൻ സമ്മതിക്കരുത്. കാർഷിക മേഖലയിൽ ലോക്ക് ഡൗൺ സമ്പൂർണ്ണമായി പിൻവലിക്കണം. ജനങ്ങൾ സാമൂഹ്യ അകലം പാലിക്കുന്നു എന്നും നിയന്ത്രണം ലംഘിക്കുന്നില്ല എന്നും സന്നദ്ധസംഘടനകൾ ഉറപ്പു വരുത്തണം

ഇത്രയും ചെയ്താൽ സമൂഹത്തിൽ പണം കറങ്ങാൻ തുടങ്ങും. സാമ്പത്തിക രംഗം മെല്ലെ പിച്ച വെച്ചു തുടങ്ങും. കൊറോണയ്ക്ക് ശേഷം ലോകം ഇനി പഴയപടി ആവില്ല എന്നൊക്കെ തീരുമാനിക്കാൻ വരട്ടെ. അത്ര പെട്ടെന്നൊന്നും തോറ്റു കൊടുക്കുന്ന ജീവികളല്ല മനുഷ്യർ എന്നാണ് എനിക്ക് തോന്നുന്നത്.

NB: ഇതിൽ സാഹചര്യമനുസരിച്ച് കൂട്ടലോ കുറയ്ക്കലോ ആവാം

Leave a Reply