ഉറ്റവരുടെ അടുത്തേയ്ക്ക് എത്തുവാൻ ആഗ്രഹിച്ച മനസുകൾക്ക് വഴിയൊരുക്കി വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ വിഭാഗം. എംബസിയുടെയും സംസ്‌ഥാന സർക്കാരിന്റെയും പിന്തുണയോടെ ആറ് ചാറ്റേർഡ് വിമാനങ്ങളാണ് WMF ഒമാൻ വിഭാഗം ഒരുക്കിയത്.
ജൂലായ് 2-ന് കൊച്ചി, ജൂലായ് 5ന് തിരുവനന്തപുരം, ജൂലായ് 9ന് കൊച്ചി, ജൂലായ് 15ന് കൊച്ചി, ജൂലായ് 22ന് കൊച്ചി, ജൂലായ് 23ന് തിരുവനന്തപുരം എന്നീക്രമത്തിൽ കുട്ടികളും, ഗർഭിണികളും, വിസകാലാവധി തീർന്നവരും, ജോലി നഷ്ട്ടപ്പെട്ടു മടങ്ങാൻ കാത്തിരുന്നവർക്കും, വയോധികരുമുൾപ്പെടെ 987 മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ WMFന് കഴിഞ്ഞു. യാത്രക്കാരുടെ എംബസ്സി രെജിസ്ട്രേഷൻ മുതൽ എയർപോർട്ടിലെ സഹായസജീകരണങ്ങളിൽവരെ WMF ന്റെ പ്രവർത്തകരുടെ പിന്തുണ യാത്രക്കാർക്ക് ആശ്വാസമേകി.
വേൾഡ് മലയാളി ഫെഡറേഷൻ Global Coordinator – ഡോ. രത്‌നകുമാറിന്റെ നേതൃത്വവും, President WMF Oman – ശ്രീമതി അമ്മുജം രവീന്ദ്രന്റെ അർപ്പണമനോഭാവവും, WMF Middle East Joint secretary – ജോസഫ് വലിയവീട്ടിൽ, WMF Oman General secretary – ഉല്ലാസ് ചെറിയാൻ, Join Secretary – ജോർജ് , Vice president – അൻസാർ അബ്ദുൽ ജബ്ബാർ , മറ്റ് ഭാരവാഹികളുടെയും, എക്‌സിക്യൂട്ടിവ് അംഗങ്ങളുടെയും ആശ്രാന്തപരിശ്രമം ഒരു വലിയ ആശ്വാസത്തിന് കാരണമായി.
കടപ്പാട് : അജി ഹരിപ്പാട് – WMF Media Coordinator