Monday, July 8, 2024
HomeNRIOMANഒമാനിൽ 1518 പേർക്ക് കൂടി കോവിഡ്

ഒമാനിൽ 1518 പേർക്ക് കൂടി കോവിഡ്

ഒമാനിൽ 1518 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു.
മസ്‍കത്ത്:

ഒമാനിൽ ഇന്ന് 1518 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 1068 പേര്‍ ഒമാൻ സ്വദേശികളും 450 പേർ വിദേശികളുമാണ്. ഇതോടെ ഒമാനിൽ ഇതുവരെ കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 51,725 ആയി. ഇവരില്‍ 33,021 പേർ ഇതിനോടകം സുഖം പ്രാപിച്ചുവെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

അതേ സമയം രാജ്യത്ത് ഇന്ന് കൊവിഡ് മൂലം മൂന്ന് പേർ മരണപ്പെട്ടു. ഇതോടെ ഒമാനിലെ കൊവിഡ് മരണസംഖ്യ 236 ആയി. 125 വിദേശികളും 111 ഒമാൻ സ്വദേശികളുമാണ് മരണപ്പെട്ടിട്ടുള്ളത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments