Sunday, November 24, 2024
HomeNewsNationalഒരിഞ്ച് ഭൂമിപോലും ഒരാൾക്കും കയ്യേറാൻ കഴിയില്ല : നരേന്ദ്ര മോഡി

ഒരിഞ്ച് ഭൂമിപോലും ഒരാൾക്കും കയ്യേറാൻ കഴിയില്ല : നരേന്ദ്ര മോഡി

രാജ്യത്തിന്റെ ഒരിഞ്ച് ഭൂമി പോലും ഒരാള്‍ക്കും കൈയേറാന്‍ കഴിയില്ലെന്നും അതിനുള്ള കരുത്ത് രാജ്യത്തിനുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ അതിര്‍ത്തിയില്‍ ഒരാളും പ്രവേശിക്കുകയോ ഇന്ത്യയുടെ പോസ്റ്റുകള്‍ പിടിച്ചടക്കുകയോ ചെയ്തിട്ടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഗാല്‍വാന്‍ വാലിയില്‍ 20 ജവാന്മാരുടെ വീരമൃത്യുവിനിടയാക്കിയ ഇന്ത്യ – ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ 20 ജവാന്മാര്‍ വീരമൃത്യു വരിച്ചു. പക്ഷേ അവര്‍ ഒരു പാഠം രാജ്യത്തിന് പഠിപ്പിച്ചിട്ടുണ്ട്. അത് ഉള്‍ക്കൊണ്ട് വരും ദിവസങ്ങളില്‍ മുന്നോട്ടു പോകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments