‘ഒരു അഡാര്‍ ലവ്’ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പരാതിയുമായി നിര്‍മ്മാതാവ് രംഗത്ത്

0
25

സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പരാതിയുമായി നിര്‍മ്മാതാവ് ഔസേപ്പച്ചന്‍ രംഗത്ത്. ‘ഒരു അഡാര്‍ ലവ്’ എന്ന ചിത്രം പൂര്‍ത്തീകരിക്കാന്‍ സംവിധായകന്‍ ഒമര്‍ ലുലു തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഔസേപ്പച്ചന്‍ സിനിമാ സംഘടനകള്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

കരാറിനു വിരുദ്ധമായി കൂടുതല്‍ പണം ആവശ്യപ്പെടുന്നുവെന്നാണ് പ്രൊഡ്യൂസേര്‍സ് അസോസിയേഷനും ഫിലിം ചേംബറിനും നല്‍കിയ പരാതിയില്‍ ഔസേപ്പച്ചന്‍ പറയുന്നത്. 3 കോടിയിലേറെ തുക ചിത്രത്തിന്റെ 40 ശതമാനത്തിനായി ചെലവിട്ടു. ഇനിയും പണം വേണമെന്നാണ് ആവശ്യപ്പെടുന്നത്. ലാഭത്തിന്റെ 10 ശതമാനം പ്രതിഫലമായി നല്‍കാമെന്നാണ് കരാര്‍. എന്നാല്‍ ഇതിനകം ലക്ഷങ്ങള്‍ ഒമര്‍ ലുലുവിന് പ്രതിഫലമായി നല്‍കിയെന്നും പരാതിയില്‍ പറയുന്നു.

ചിത്രം വൈകുന്നത് കാരണം വലിയ മാനസിക സമ്മര്‍ദ്ദം ഉണ്ട്, തനിക്ക് മുന്നോട്ട് പോകാനാകുന്നില്ല. അതിനാല്‍ എത്രയും വേഗം പ്രശ്നത്തില്‍ ഇടപെടണമെന്നും തന്റെ ചിത്രം പൂര്‍ത്തിയാകുന്നത് വരെ മറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്യാന്‍ ഒമര്‍ ലുലുവിനെ അനുവദിക്കരുതെന്നുമാണ് ഔസേപ്പച്ചന്റെ പരാതിയില്‍ ഉള്ളത്.

Leave a Reply