ഒരു കലാക്കാരനെന്ന നിലയിൽ സാഹചര്യം മനസ്സിലാക്കി പെരുമാറിയ അസിഫിനോട് നന്ദി; ‘അങ്ങനെ സംഭവിച്ചു പോയതാണ്

0
42

ആസിഫ് അലിയെ അപമാനിച്ചെന്ന ആക്ഷേപത്തിൽ പ്രതികരിച്ച് രമേശ് നാരായൺ. ഒരു കലാക്കാരനെന്ന നിലയിൽ സാഹചര്യം മനസ്സിലാക്കി പെരുമാറിയ അസിഫിനോട് നന്ദിയുണ്ടെന്നും ആ സാഹചര്യത്തിൽ അങ്ങുനെ പെരുമാറി പോയതാണെന്നും രമേശ് നാരായൺ പറഞ്ഞു.

ആസിഫുമായി ബന്ധപ്പെ‌ട്ടു, സംഭവത്തെ കുറിച്ച സംസാരിച്ചു. അദ്ദേഹത്തിന് അത് മനസിലായി. ഇതേ കുറിച്ച് ഒരു സംഘടനകളും എന്നോട് സംസാരിച്ചിട്ടില്ല. പോസ്റ്റുകൾ മാത്രമേ ഞാൻ കണ്ടിട്ടുള്ളു. ഇത് ഒരിക്കലും വർഗീയതായി മാറാൻ പാടില്ല എന്ന് ഞാൻ ആ​ഗ്രഹിക്കുന്നു. ആസിഫിന്റെ ആരാധകർക്ക് വിഷമം ഉണ്ടായി‌ട്ടുണ്ടാകാം. അതുകൊണ്ടാണ് എനിക്കെതിരെ പോസ്റ്റുകൾ വ്യാപകമായത്. എല്ലാവരും മനുഷ്യരാണ്, രമേശ് നാരായൺ വ്യക്തമാക്കി.

Leave a Reply