Saturday, November 23, 2024
HomeLatest Newsഒരു മനുഷ്യന്‍ അറിയപ്പെടുന്നത് അയാളുടെ സൗഹൃദങ്ങളുടെ പേരില്‍; ആസാറാമിനൊപ്പമുള്ള മോദിയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ച് കോണ്‍ഗ്രസ്

ഒരു മനുഷ്യന്‍ അറിയപ്പെടുന്നത് അയാളുടെ സൗഹൃദങ്ങളുടെ പേരില്‍; ആസാറാമിനൊപ്പമുള്ള മോദിയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ച് കോണ്‍ഗ്രസ്

ന്യൂദല്‍ഹി: ബലാത്സംഗ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ആള്‍ദൈവം അസാറാം ബാപ്പുവിന് ഒപ്പമുള്ള മോദിയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ച് കോണ്‍ഗ്രസ്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അസാറാം ബാപ്പുവിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ചതിന് പിന്നാലെയാണ് ആസാറാമുമൊത്തുള്ള മോദിയുടെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.

ആസാറാമിനെ മോദി വണങ്ങുന്നതും ഇരുവരുമൊന്നിച്ച് ഒരു പൊതു പരിപാടിയില്‍ സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു മനുഷ്യന്‍ അറിയപ്പെടുന്നത് അയാളുടെ സൗഹൃദങ്ങളുടെ പേരിലാണ് എന്ന ഇസോപ്പ് കഥകളിലെ വാക്യം ഉദ്ധരിച്ചാണ് കോണ്‍ഗ്രസ് ദൃശ്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.

സുരക്ഷാ പ്രശ്നങ്ങള്‍ കാരണം ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി പ്രത്യേക കോടതി സജ്ജീകരിച്ചാണ് ജഡ്ജി വിധി പ്രഖ്യാപിച്ചത്. ബാപ്പുവിന്റെ സഹായികളായ രണ്ട് പേര്‍ക്ക് 20 വര്‍ഷം തടവ് ശിക്ഷയും ലഭിച്ചു.

ഉത്തര്‍പ്രദേശിലെ സഹാറന്‍പുരില്‍ നിന്നുള്ള പതിനാറുകാരിയെ ജോധ്പുരിനു സമീപമുള്ള ആശ്രമത്തില്‍ എത്തിച്ചു പീഡിപ്പിച്ചതായാണ് എഴുപത്തേഴുകാരനായ അസാറാമിനെതിരായ കേസ്. 2013 ഓഗസ്റ്റിലുണ്ടായ സംഭവത്തിലെ സാക്ഷികളില്‍ ഒന്‍പതു പേര്‍ ആക്രമിക്കപ്പെടുകയും മൂന്നുപേര്‍ ദുരൂഹ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരേ പോലും വധഭീഷണി ഉയര്‍ന്നിരുന്നു. ഗുജറാത്തിലെ സൂറത്തില്‍ സഹോദരിമാരായ രണ്ടു കുട്ടികളെ പീഡിപ്പിച്ചതിനും അസാറാമിനും മകന്‍ നാരായണ്‍ സായിക്കുമെതിരെ കേസുണ്ട്.<blockquote class=”twitter-video” data-lang=”en”><p lang=”en” dir=”ltr”>&quot;A man is known by the company he keeps&quot; – Aesop&#39;s fables <a href=”https://twitter.com/hashtag/AsaramVerdict?src=hash&amp;ref_src=twsrc%5Etfw”>#AsaramVerdict</a> <a href=”https://t.co/CTOQ8HKJ1O”>pic.twitter.com/CTOQ8HKJ1O</a></p>&mdash; Congress (@INCIndia) <a href=”https://twitter.com/INCIndia/status/989040025340870657?ref_src=twsrc%5Etfw”>April 25, 2018</a></blockquote>
<script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments