Sunday, January 19, 2025
HomeNewsഒൻപത് സർവകലാശാലകളിലെ വി സിമാരും രാജിവയ്‌ക്കണം; സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ അസാധാരണ നടപടി.

ഒൻപത് സർവകലാശാലകളിലെ വി സിമാരും രാജിവയ്‌ക്കണം; സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ അസാധാരണ നടപടി.

തിരുവനന്തപുരം: വിവിധ സർവകലാശാലകളിലെ വൈസ് ചാൻസ്ലർമാരോട് രാജിവെക്കാൻ നിർദേശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിലെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് രാജിവെക്കാനാണ് ചാൻസലർ എന്ന നിലയിൽ ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11നകം വി.സിമാർ രാജിവെക്കണമെന്ന നിർദേശമാണ് രാജ്ഭവനിൽ നിന്ന് ബന്ധപ്പട്ട സർവകലാശാകളിലെ വി.സിമാർക്ക് നൽകിയിരിക്കുന്നത്.

യുജിസി ചട്ടങ്ങൾ പാലിക്കാതെ നടന്ന വിസി നിയമനങ്ങൾക്ക് എതിരായ കോടതി വിധിയുടെ മറപിടിച്ചാണ് ഗവർണർ അസാധാരാണമായ നടപടി എടുത്തിരിക്കുന്നത്. ഇതാദ്യമായാണ് ഇത്തരത്തിൽ ഇത്രയും അധികം വി.സിമാരോട് രാജിവെക്കാൻ ഗവർണർ നിർദേശിക്കുന്നത്

തിങ്കളാഴ്ച വിരമിക്കുന്ന കേരളസർവകലാശാലാ വി.സി. വി.പി മഹാദേവൻപിള്ള ഉൾപ്പെടെ ഒമ്പത് വി.സിമാരോടാണ് രാജിവെക്കാൻ ഗവർണർ നിർദേശിച്ചിരിക്കുന്നത്. മഹാത്മാ ഗാന്ധി സർവകലാശാല, കുസാറ്റ് , കണ്ണൂർ യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്, എ.പി.ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, കോഴിക്കോട് സർവകലാശാല, തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല തുടങ്ങി കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ സർവകലാശാലകളിലെ വിസിമാരോട് രാജിവെക്കാനാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.

ഗവർണറുടെ അടുത്തിടെയുള്ള നടപടികൾക്കെതിരെ ഇടതുമുന്നണി പ്രക്ഷോഭം പ്രഖ്യാപിച്ചിരുന്നു. മന്ത്രിമാർ ഗവർണറെ ആക്ഷേപിച്ചാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടി സ്വീകരിക്കുമെന്ന് ഗവർണർ ട്വിറ്ററിലൂടെ വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു അടക്കമുള്ളവർ നടത്തിയ പ്രസ്താവനയാണ് ഗവർണറെ ചൊടിപ്പിച്ചത്. കേരള സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണറുടെ സേർച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കാൻ സർവകലാശാല തയാറായില്ല. ഇതേതുടർന്ന് 15 സെനറ്റ് അംഗങ്ങളെ ഗവർണർ നീക്കിയിരുന്നു. ലോകായുക്ത, സർവകലാശാല ഭേദഗതി ബില്ലുകളിലും ഗവർണർ ഒപ്പിട്ടിട്ടില്ല.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments