ഓം ബിര്‍ള ലോകസഭ സ്പീക്കറായേക്കും

0
35

ഡല്‍ഹി: ബിജെപി എംപി ഓം ബിര്‍ള ലോകസഭ സ്പീക്കറായേക്കും. രാജസ്ഥാനില്‍ നിന്നുള്ള എംപിയാണ് ഓംബിര്‍ള കോട്ട ലോകസഭ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഓം ബിര്‍ള രണ്ടാം തവണയാണ് ലോകസഭയില്‍ എത്തുന്നത്. മേനക ഗാന്ധിയുള്‍പ്പെടെയുള്ളവരുടെ പേരുകള്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. അതിനിടെയാണ് ഓം ബിര്‍ളയുടെ പേര് പുറത്ത് വരുന്നത്. സ്പീക്കര്‍ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്.നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. പുതിയ എംപിമാരുടെ സത്യപ്രതിജ്ഞ ഇന്ന് പൂര്‍ത്തിയാകും. പഞ്ചാബ്, രാജസ്ഥാന്‍, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ എംപിമാരാകും അവസാനം ചെയ്യുക. സോണിയാഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Leave a Reply