‘ഓട്ടോറിക്ഷ’ ഓടിക്കാന്‍ അനുശ്രീ ! വണ്ടിയില്‍ കയറാന്‍ പി.സി. ജോര്‍ജും,സുരേഷ് ഗോപിയും,കെ. സുധാകരനും എത്തി

0
26

കൊച്ചി: രാഷ്ട്രീയ ഭേദമന്യേ ഓട്ടോറിക്ഷ സിനിമയുടെ ലൊക്കേഷനില്‍ നേതാക്കളെല്ലാവരും ഒരുമിച്ചു കൂടി. ഷൂട്ടിംഗ് ലൊക്കേഷനടുത്തുള്ള പൊതുപരിപാടിയില്‍ പങ്കെടുക്കുവാന്‍ എത്തിയ സുരേഷ് ഗോപി എം.പി, പി.കെ ശ്രീമതി എം.പി, പി.സി. ജോര്‍ജ് എം എല്‍എ, കെ. സുധാകരന്‍ എന്നിവര്‍ യാദ്യശ്ചികമായി എത്തിയത്.

എംടി മീഡിയ & ലാര്‍വ ക്ലബ്ബ് എന്നിവയുടെ ബാനറില്‍ സുജിത്ത് വാസുദേവ്, മോഹന്‍ദാസ്, ലെനിന്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഓട്ടോറിക്ഷ സുജിത്ത് വാസുദേവാണ് സംവിധാനം ചെയ്യുന്നത്. പ്രതീക്ഷിക്കാതെ എത്തിയ അതിഥികളെ സ്വീകരിക്കാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മാത്രമല്ല ഷൂട്ടിംഗ് കാണാന്‍ എത്തിയ ആളുകളും മത്സരിക്കുകയായിരുന്നു. അങ്ങനെ ഓട്ടോറിക്ഷ ഓടുന്നതിന് മുന്പ് തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. അനുശ്രീ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ജയരാജ് മിത്രയാണ്.

Leave a Reply