Monday, January 20, 2025
HomeNewsKeralaഓട്ടോറിക്ഷ, ടാക്‌സി, തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

ഓട്ടോറിക്ഷ, ടാക്‌സി, തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

തിരുവനന്തപുരം : ഓട്ടോറിക്ഷ, ടാക്‌സി, ലൈറ്റ് മോട്ടോര്‍ വാഹന തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ജൂലൈ മൂന്ന് അര്‍ധരാത്രി മുതലാണ് പണിമുടക്ക്. നിരക്കുകള്‍ കാലോചിതവും ശാസ്ത്രീയവുമായി പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്.

സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, ടിയുസിഐ, യുടിയുസി, ജെടിയു യൂണിയനുകളില്‍പ്പെടുന്ന സംസ്ഥാനത്തെ എട്ടു ലക്ഷത്തില്‍പ്പരം തൊഴിലാളികള്‍ പങ്കെടുക്കുമെന്നു സംയുക്ത സമരസമിതി അറിയിച്ചു.

ടാക്‌സി കാറുകള്‍ക്ക് 15 വര്‍ഷത്തേക്ക് മുന്‍കൂര്‍ ടാക്‌സ് തീരുമാനം പിന്‍വലിക്കുക, വര്‍ധിപ്പിച്ച ആര്‍ടിഎ ഓഫിസ് ഫീസുകള്‍ ഒഴിവാക്കുക, ഓട്ടോറിക്ഷ ഫെയര്‍മീറ്ററുകള്‍ സീല്‍ ചെയ്യുന്ന ലീഗല്‍ മെടോളജി വകുപ്പ് സീലിങ് ഒരു ദിവസം വൈകിയാല്‍ ഈടാക്കുന്ന 2000 രൂപ പിഴ നടപടി ഒഴിവാക്കുക, മോട്ടോര്‍വാഹന തൊഴിലാളി ക്ഷേമനിധിയില്‍ മുഴുവന്‍ മോട്ടോര്‍വാഹന തൊഴിലാളികളെയും ഉള്‍പ്പെടുത്തുകയും അവകാശാനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുക എന്നിവയാണ് സമരസമിതിയുടെ മറ്റാവശ്യങ്ങള്‍.

സംസ്ഥാനത്തെ ഓട്ടോ, ടെംപോ, ട്രാവലറുകള്‍, ഗുഡ്‌സ് ഓട്ടോ, ജീപ്പുകള്‍ തുടങ്ങിയ ചെറുവാഹനങ്ങളെല്ലാം പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സമരസമിതി ചെയര്‍മാന്‍ ഇ.നാരായണന്‍ നായര്‍, കണ്‍വീനര്‍ കെ.വി. ഹരിദാസ് എന്നിവര്‍ അറിയിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments