ഓണ്‍ലൈന്‍ വാര്‍ത്തകള്‍ നിയന്ത്രിക്കാന്‍ കേന്ദ്രം നിയമനിര്‍മാണത്തിന്

0
36

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും നിയന്ത്രണം നടപ്പാക്കാന്‍ തയ്യാറായി കേന്ദ്രസര്‍ക്കാര്‍. വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടം നിര്‍മിക്കാനും സാധിക്കുമെങ്കില്‍ നിയമം നിര്‍മിക്കാനുമാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയെന്നും മന്ത്രി സൂചിപ്പിച്ചു.

ഡിജിറ്റല്‍ മാധ്യമങ്ങളിലെ വാര്‍ത്തകളുടെ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക് വ്യക്തതയില്ലെന്ന് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച നിയമനിര്‍മാണത്തിന് ബന്ധപ്പെട്ട കക്ഷികളുമായി സര്‍ക്കാര്‍ ആലോചന നടത്തിയിരുന്നവെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply