ഓണ്‍ലൈന്‍ വിപണി പിടിക്കാന്‍ ഫ്‌ളിപ്കാര്‍ട്ട് വീണ്ടും, ബിഗ് ഷോപ്പിങ് ഡെയ്‌സ് വരുന്നു, ഈ മാസം മെയ് 13 മുതല്‍ 16 വരെ

0
38

ബെംഗളൂരു: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഫ്‌ളിപകാര്‍ട്ടിന്റെ ബിഗ് ഷോപ്പിങ് ഡെയ്‌സ് വീണ്ടും വരുന്നു. ഈ മാസം മെയ് 13 മുതല്‍ 16 വരെയാണ് ആദായവിലയില്‍ വാങ്ങാന്‍ സാധിക്കുന്നത്.

സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ്, ക്യാമറ അടക്കം നിരവധി സാധനങ്ങള്‍ ഈ ആദായ വില്‍പ്പനയില്‍ നടത്തുന്നത്. സാധാരണയായി വില്‍പന വര്‍ദ്ധിക്കാറുള്ള ഇലക്ട്രോണിക്‌സ് വിഭാഗങ്ങള്‍ക്ക് തന്നെയാണ് ഇത്തവണയും വില്‍പന പ്രതീക്ഷിക്കുന്നത്. ഈ വിഭാങ്ങളില്‍ ആറിരട്ടി വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.

എല്ലാത്തിനും പുറമെ ഡബിറ്റ് ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഈ ദിവസങ്ങളില്‍ വാങ്ങുന്ന ഉത്പന്നങ്ങള്‍ക്ക് 100 ശതമാനം ക്യാഷ് ബാക്കും വാഗ്ദാനം ചെയ്യുന്നുണ്ട്. ടിവി അടക്കമുള്ള ഹോം അപ്ലെയന്‍സുകള്‍ക്ക് 70 ശതമാനവും ലാപ്‌ടോപ്പ്, സ്മാര്‍ട്ട് ഫോണ്‍, ക്യാമറ, പവര്‍ ബാങ്ക്, ടാബ്‌ലെറ്റ് എന്നിവയ്ക്ക് 80 ശതമാനവും വിലക്കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്.

Leave a Reply