Monday, January 20, 2025
Home Sports Cricket ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ഡാരന്‍ ലേമാന്‍ രാജിവെച്ചു

ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ഡാരന്‍ ലേമാന്‍ രാജിവെച്ചു

0
34

 

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ഡാരന്‍ ലേമാന്‍ രാജിവെച്ചു. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള  ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാട്ടിയ സംഭവത്തിലാണ് രാജി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷമായിരിക്കും സ്ഥാനമൊഴിയുക. പന്ത് ചുരണ്ടല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ധാര്‍മ്മിക ഉത്തരാവാദിത്വം ഏറ്റെടുത്താണ് ലേമാന്റെ രാജി പ്രഖ്യാപനം

തന്റെ താരങ്ങള്‍ മത്സരം വിജയിക്കാനായി പന്തില്‍ കൃത്രിമം കാട്ടിയെന്ന വാര്‍ത്ത പുറത്തുവന്ന് ഇത്രയും വിവാദങ്ങളുണ്ടായിട്ടും വിഷയത്തില്‍ പ്രതികരിക്കാതിരുന്ന ലേമാന്‍ ഇന്നായിരുന്നു മൗനം വെടിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തിയത്. താരങ്ങള്‍ ചെയ്തത് കടുത്ത കുറ്റമാണെങ്കിലും അവരാരും തന്നെ മോശം മനുഷ്യരല്ലായെന്നാണ് പരിശീലകന്‍ പറഞ്ഞത്.

Leave a Reply