ഓൺലൈൻ ക്ലാസിനിടെ അശ്ലീല വീഡിയോ പോസ്റ്റ്‌ ചെയ്തു. അധ്യാപകനെതിരെ പോക്സോ കേസ്

0
44

കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസിനിടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ ഷെയര്‍ ചെയ്ത അധ്യാപകനെതിരെ കേസ്. ആരോപണവിധേയനായ അധ്യാപകനെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഓയൂര്‍ ചുങ്കത്തറയിലെ എയ്ഡഡ് സ്‌കൂളിലെ അധ്യാപകനെതിരെയാണ് നടപടി. വീഡിയോ കണ്ട രക്ഷാകര്‍ത്താക്കളും കുട്ടികളും പരാതിയുമാതി രംഗത്ത് വന്നതോടെയാണ് വിവരം പുറത്തറിഞ്ഞത്.

പ്രതിഷേധം ഉയര്‍ന്നതോടെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഹെഡ്മാസ്റ്ററും മാനേജ്‌മെന്‍്‌റും തീരുമാനിക്കുകയായിരുന്നു. ഹെഡ്മാസ്റ്ററുടെ പരാതിയെ തുടര്‍ന്ന് പൂയപ്പള്ളി പോലീസ് കേസെടുത്തു. അധ്യാപകന്‍ ഒൡില്‍ പോയി. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് അധ്യാപകന്‍ വീഡിയോ ഷെയര്‍ ചെയ്തത്. ഇയാളുടെ ഭാര്യയും ഇതേ സ്‌കൂളില്‍ അധ്യാപികയാണ്.

Leave a Reply