തിരുവനന്തപുരം
കോവിഡ് 19 പശ്ചാത്തലത്തിൽ അവശ്യ ഘട്ടങ്ങളിൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും മറ്റും ശമ്പളത്തിന്റെ നിശ്ചിത ശതമാനം പിടിയ്ക്കുന്ന ഓർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചു. ചില അധ്യാപക യൂണിയനുകൾ സമർപ്പിച്ച ഹർജിയിൽ കോടതി ശമ്പളം പിടിയ്ക്കുന്നത് തടഞ്ഞിരുന്നു. എന്നാൽ കേവലം ആറ് ദിവസത്തെ ശമ്പളം പിടിയ്ക്കുന്ന ഉത്തരവ് കത്തിച്ചുകൊണ്ട് യൂണിയനുകൾ നടത്തിയ പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വിമർശനം നേരിട്ടിരുന്നു. ഓർഡിനൻസ് പ്രാബല്യത്തിൽ വരുന്നതോടെ സർക്കാരിന് നടപടികളുമായി മുൻപോട്ട് പോകാൻ കഴിയും