കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തു, കോട്ടയത്ത് യുവാവിനെ ഇരുമ്പുവടിക്ക് അടിച്ചുകൊന്നു

0
35

കോട്ടയം: കോട്ടയം പള്ളിക്കത്തോട്ടില്‍ യുവാവ് തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടു. പള്ളിക്കത്തോട് സ്വദേശി ഉല്ലാസ് ആണു ഇരുന്പുവടികൊണ്ടുള്ള അടിയേറ്റു മരിച്ചത്.

പ്രദേശത്ത് കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു പോലീസ് അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് അജീഷ് എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്തുവരികയാണ്.

Leave a Reply