Sunday, January 19, 2025
HomeNewsകടംകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കിനും ശ്രീരാമ കൃഷ്ണനുമെതിരെ ലൈംഗികാരോപണവുമായി സ്വപ്ന സുരേഷ്.

കടംകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കിനും ശ്രീരാമ കൃഷ്ണനുമെതിരെ ലൈംഗികാരോപണവുമായി സ്വപ്ന സുരേഷ്.

തിരുവനന്തപുരം:

കഴിഞ്ഞ പിണറായി സർക്കാരിലെ മന്ത്രിമാരായ കടംകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കിനും മുൻ സ്പീക്ക‍ര്‍ ശ്രീരാമ കൃഷ്ണനുമെതിരെ ലൈംഗികാരോപണവുമായി സ്വര്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്.

മന്ത്രിയായിരുന്നപ്പോൾ കടകംപള്ളി സുരേന്ദ്രൻ കൊച്ചിയിൽ വച്ച് ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചുവെന്നും പി.ശ്രീരാമകൃഷ്ണൻ ഔദ്യോഗിക വസതിയിലേക്ക് ഒറ്റക്ക് വരാൻ ആവശ്യപ്പെട്ടെന്നും തോമസ് ഐസക് മൂന്നാറിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞതായും സ്വപ്ന മലയാളത്തിലെ ഒരു ചാനലിനോട് സംസാരിക്കവെ വെളിപ്പെടുത്തുകയായിരുന്നു.

അതേസമയം, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഒരു എംഎൽഎയോ മന്ത്രിയോ ആയിരിക്കാൻ യോഗ്യതയില്ലാത്ത വ്യക്തിയാണെന്നും സ്വപ്ന പറഞ്ഞു. ഒരു രാഷ്ട്രീയക്കാരനാകാൻ പോലും കടകംപള്ളിക്ക് അർഹതയില്ല. ഒരു കാരണവശാലും വീട്ടിൽ കയറ്റാൻ കൊള്ളാത്തവനാണ് കടകംപള്ളി. തന്നെ കേറിപ്പിടിച്ചു, പീഡനം എന്നൊന്നും പറയാനില്ല. അങ്ങിനെ സംഭവിച്ചതായും പറയുന്നില്ല.

പക്ഷെ ഫോണിൽ കൂടി വളരെ മോശമായി സംസാരിക്കുകയും ലൈംഗിക ചുവയോടെ പെരുമാറുകയും ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് വരാമെന്നും ഹോട്ടലിൽ റൂമെടുക്കാമെന്നും പറ‌ഞ്ഞു. സെക്ഷ്വൽ മെസേജുകൾ അയച്ചു. റൂമിലേക്ക് ചെല്ലാനായി നിർബന്ധിച്ചു. ഈ വിവരങ്ങൾ ശിവശങ്കറിന് അറിയാമായിരുന്നു.
എന്നാൽ മന്ത്രിയല്ലേ ആരോടും പറയണ്ടെന്നാണ് ശിവശങ്കർ പറഞ്ഞത്.

ഈ കാര്യങ്ങൾക്കെല്ലാം തെളിവുണ്ടെന്നും അതെല്ലാം ഇഡിക്ക്കൈമാറിയിട്ടുമുണ്ടെന്നും സ്വപ്ന പറഞ്ഞു. താൻ പറയുന്ന കാര്യങ്ങൾ ശരിയല്ലെങ്കിൽ കടകംപള്ളി തനിക്കെതിരെ കേസ് കൊടുക്കട്ടെയെന്നും അതല്ലെങ്കിൽ മാധ്യമങ്ങൾക്ക് മുന്നിൽ വരട്ടെയെന്നും സ്വപ്ന പറഞ്ഞു.

ബോൾഗാട്ടിയിലെ ഹയാത്ത് ഹോട്ടൽ ഉദ്ഘാടനത്തിന് കടകംപള്ളി ഹോട്ടലിൽ റൂമെടുക്കാമെന്ന് വരെ പറഞ്ഞിരുന്നു. അദ്ദേഹത്തോട് മര്യാദയോടെ പെരുമാറണമെന്നും പറഞ്ഞിട്ടുണ്ട്. അതിന് ശേഷം തന്നോട് കടകംപള്ളിക്ക് ദേഷ്യമായിരുന്നെന്നും സ്വപ്ന പറയുന്നു.

അതേസമയം, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കോളേജ് വിദ്യാർത്ഥിയെ പോലെയാണ് പെരുമാറിയിട്ടുള്ളത്. ഔദ്യോഗിക വസതിയിലെ മദ്യപാന സദസിനിടെ മോശമായി പെരുമാറുകയും ഒറ്റയ്ക്ക് ഔദ്യോഗിക വസതിയിലെത്താൻ പ്പെടുകയും ചെയ്തിട്ടുണ്ടെന്നും സ്വപ്ന പറയുന്നു.

‘കോളേജ് കുട്ടികളെപ്പോലെ ഐ ലവ് യൂ എന്നെല്ലാമുളള അനാവശ്യ മെസേജുകളയക്കുന്ന ബാലിശ സ്വഭാവക്കാരനാണ് മുൻ സ്പീക്കർ. ഇത്തരം ‘ഫ്രസ്‌ട്രേഷനുകളുള്ളയാളാണ് ശ്രിരാമകൃഷണനുമെന്നും സ്വപ്ന സുരേഷ് പറ‌ഞ്ഞു. തോമസ് ഐസകും മോശമായി സംസാരിച്ചു. മറ്റുള്ളവരെ പോലെ ഡയറക്ടായി പറഞ്ഞിരുന്നില്ല. മൂന്നാറിലേക്ക് ക്ഷണിച്ചു. മൂന്നാർ സുന്ദരമായ സ്ഥലമാണെന്ന് പറഞ്ഞു. സൂചനകൾ തന്നാണ് തോമസ് ഐസക്ക് പെരുമാറിയതെന്നും സ്വപ്ന വെളിപ്പെടുത്തി

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments