പ്രസവ ശേഷമുള്ള തങ്ങളുടെ ശരീരത്തില്‍ അഭിമാനം കൊള്ളുന്ന ഒരു കൂട്ടം അമ്മമാര്‍. അവര്‍ കടല്‍ത്തീരത്ത് ഒത്തുകൂടി തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടി. നഗ്നരായായിരുന്നു ഇവര്‍ ഫോട്ടോഷൂട്ടില്‍ പങ്കെടുത്തത്.
14 സ്ത്രീകളാണ് ഒന്നിച്ച് കടല്‍ത്തീരത്തെത്തിയത്. ഓസ്‌ട്രേലിയയിലെ കവാന ബീച്ചിലായിരുന്നു ഈ ഒത്തുചേരല്‍. കൂടുതല്‍ സ്‌നേഹം വിതറട്ടെ എന്ന ആശയമാണ് ഫോട്ടോഷൂട്ടിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഇരുപത്തിയഞ്ചുകാരിയായ ട്രിന പറയുന്നു . സ്ത്രീകളുടെ ശരീരത്തെ വിലയിരുത്താതിരിക്കുക എന്ന ലക്ഷ്യവും ഇതിനുണ്ട്. പ്രസവ ശേഷമുണ്ടാകുന്ന ശാശീരിക മാറ്റം പലരെയും അസ്വസ്ഥരാക്കാറുണ്ടെന്നും ഇതിനുള്ള ബോധവത്കരണമെന്ന് രീതിയിലാണ് ഫോട്ടോഷൂട്ട് നടത്തുന്നത്.