Friday, November 22, 2024
HomeNewsKeralaകട്ടിപ്പാറ ഉരുള്‍പൊട്ടല്‍: ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ ഒന്‍പതായി

കട്ടിപ്പാറ ഉരുള്‍പൊട്ടല്‍: ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ ഒന്‍പതായി

കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍പ്പൊട്ടലില്‍ കാണാതായ ഒരു മൃതദേഹം കൂടി കണ്ടെത്തി. പത്തുവയസുകാരിയായ റിംഷ ഷെറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഉരുള്‍പ്പൊട്ടലില്‍ നേരത്തെ മരിച്ച അബ്ദുള്‍ ഹസ്സന്റെ കൊച്ചുമകളാണ് റിംഷ. ഇതോടെ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി. കാണാതായ നാല് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകരെ വിവിധ സ്‌ക്വാഡുകളായി തിരിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം തെരച്ചില്‍ നടത്തിയത്. മരിച്ച ഹസ്സന്റെ പേരക്കുട്ടി റിഫ മറിയത്തിന്റെ മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു.

വീടുകള്‍ക്കു മുകളില്‍ പതിച്ച കൂറ്റന്‍ പാറകള്‍ പൊട്ടിച്ച് നീക്കുന്ന പ്രവര്‍ത്തി ഇന്നും തുടരും. ഇതിനു ശേഷം ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യും. ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയും ഇന്ന് തുടരും. കാലാവസ്ഥ അനുകൂലമായത് തെരച്ചിലിന് ആശ്വാസം പകര്‍ന്നിട്ടുണ്ട്. അതേ സമയം വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതം താറുമാറായ താമരശേരി കോഴിക്കോട് റൂട്ടില്‍ വാഹനങ്ങള്‍ ഓടിത്തുടങ്ങി. മഴക്ക് ശമനമുണ്ടായതോടെ പലയിടത്തും വെള്ളം ഇറങ്ങിത്തുടങ്ങി. ജില്ലയിലെ മലയോര മേഖലകളിലും മഴക്ക് ശമനമുണ്ടായിട്ടുണ്ട്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments