Saturday, November 16, 2024
HomeNewsKeralaകണ്ണീരായി അഞ്ജു ഷാജി

കണ്ണീരായി അഞ്ജു ഷാജി

പറഞ്ഞിരുന്നെങ്കിൽ എന്റെ കൊച്ചിനെ ഞാൻ കൊണ്ടുപോയേനെ’ ; മകൾ കോപ്പി അടിക്കില്ലെന്ന് അഞ്ജു ഷാജിയുടെ പിതാവ്.

തൻ്റെ മകൾ കോപ്പി അടിക്കില്ലെന്ന് പാലാ ചേർപ്പുങ്കലിൽ കോപ്പിയടി ആരോപണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത അഞ്ജു ഷാജിയുടെ പിതാവ്. നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു അഞ്ജു എന്നും പരീക്ഷ എഴുതിക്കാൻ അനുവദിക്കാതെ ഇറക്കിവിട്ട വിവരം തന്നെ വിളിച്ച് പറഞ്ഞിരുന്നെങ്കിൽ താൻ വന്ന് മകളെ കൂട്ടിക്കൊണ്ട് പോകുമായിരുന്നു എന്നും പിതാവ് പറഞ്ഞു. ആരും തങ്ങളെ വിളിച് പറഞ്ഞില്ലെന്നും സുഹൃത്തുക്കളോട് അന്വേഷിച്ചിട്ടാണ് വിവരം അറിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മകളെ അന്വേഷിച്ച് പരീക്ഷാ കേന്ദ്രത്തിൽ പോയപ്പോൾ മകൾ ഒളിച്ചോടിപ്പോയിട്ടുണ്ടാവുമെന്ന് കോളജ് അധ്യാപകനായ വികാരി പറഞ്ഞു. സാധാരണ പരീക്ഷ കഴിഞ്ഞിറങ്ങുമ്പോൾ വിളിച്ച് അറിയിക്കുന്നതാണ്. പക്ഷേ, ശനിയാഴ്ച മാത്രം അവൾ പറഞ്ഞില്ല. മകളെ വിളിച്ചിട്ട് കിട്ടിയില്ല. പിന്നീട് കൂട്ടുകാരിയെ വിളിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. വികാരി മോശമായി സംസാരിച്ചു. മകൾ കോപ്പി അടിച്ചിട്ടില്ല. പഠിച്ചിരുന്ന കോളജിൽ ചോദിച്ചാൽ അറിയാം. കാഞ്ഞിരപ്പള്ളി സെൻ്റ് ആൻ്റണീസ് കോളജിൽ നിന്ന് അഞ്ച് പേരെ പാസായുള്ളൂ. അതിലൊരാൾ എൻ്റെ മോളാണ്. കോപ്പിയടിച്ചു എന്ന് പറയപ്പെടുന്ന പേപ്പർ കാണിക്കാൻ പറഞ്ഞിട്ട് അത് കാണിച്ചിട്ടില്ല. അത് കാണിച്ചാൽ അഞ്ജു കോപ്പിയടിച്ചു എന്ന് സമ്മതിക്കാം. പൊലീസുകാരോട് സിസിടിവി നോക്കാൻ പറഞ്ഞിട്ട് നോക്കിയില്ല. ഞാനും മരുമകനും കൂടി പോയി നോക്കിയപ്പോൾ കുട്ടി പേടിച്ച് ഓടുന്നത് കണ്ടു.

കോളജിലെ സിസിടിവി ക്യാമറയിൽ വികാരി പേപ്പർ പിടിച്ചു വാങ്ങുന്ന ദൃശ്യങ്ങൾ ഉണ്ട്. കുട്ടിയെ മാനസികമായി പീഡിപ്പിച്ചു. ഇവർക്ക് ഞങ്ങളെയോ അവൾ പഠിച്ചിരുന്ന കോളജിലേക്കോ വിളിച്ച് പറയാമായിരുന്നു. കോളജിനും പ്രിൻസിപ്പാൾക്കുമെതിരെ കേസ് കൊടുക്കും. ഞങ്ങൾക്ക് നീതി കിട്ടണം. ഞാനൊരു കൂലിവേലക്കാരനാണ്. മകളെ ഓർത്താണ് ഞങ്ങൾ ജീവിക്കുന്നത്.- പിതാവ് പറയുന്നു.

മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാര്‍ഥിനി അ‍ഞ്ജു പി. ഷാജി പരീക്ഷക്കിടെ കോപ്പിയടിച്ചെന്ന്​ പാലാ ചേര്‍പ്പുങ്കല്‍ ബി.വി.എം ഹോളിക്രോസ് കോളേജ് അധികൃതര്‍ വാർത്താസമ്മേളനത്തിൽ വ്യക്​തമാക്കി.
അഞ്​ജു ഹാൾ ടിക്കറ്റിന്​ പിന്നിൽ പാഠഭാഗങ്ങൾ എഴുതി കൊണ്ടുവരികയായിരുന്നു. ഈ ഹാൾ ടിക്കറ്റും പരീക്ഷ ഹാളിലെ സി.സി.ടി.വി ദൃശ്യങ്ങളും കോളജ്്​ അധികൃതർ മാധ്യമ പ്രവർത്തകർക്ക് മുന്നിൽ പ്രദർശിപ്പിച്ചു. അധ്യാപകർ വിദ്യാർഥിനിയെ മാനസികമായി പീഡിപ്പിച്ചെന്ന വീട്ടുകാരുടെ ആരോപണവും കോളജ്​ അധികൃതർ നിഷേധിച്ചു.​ 
ഹാൾ ടിക്കറ്റ്​ അടുത്ത ദിവസവും ഉപയോഗിക്കേണ്ടതായതിനാൽ പെന്‍സില്‍ ഉപയോഗിച്ചാണ് പിന്നില്‍ എഴുതിയിരുന്നത്. ഉച്ചയ്ക്ക് 1.30 നാണ് പരീക്ഷ തുടങ്ങിയത്. 1.50നാണ് കോപ്പി കണ്ടെത്തിയത്​. പരീക്ഷാഹാളില്‍നിന്ന് ഒരു മണിക്കൂര്‍ കഴിയാതെ വിദ്യാര്‍ഥിയെ പുറത്തിറക്കാനാവില്ലെന്നതിനാലാണ് അൽപസമയം കൂടി പരീക്ഷാഹാളിനകത്ത് ഇരുത്തിയതെന്നും അധികൃതർ വ്യക്​തമാക്കി.   പ്രിൻസിപ്പലി​​െൻറ ഓഫിസിൽ എത്താനാണ്​ വിദ്യാർഥിനിയോട്​ പറഞ്ഞിരുന്നത്​. എന്നാൽ, കുട്ടി കോളജിൽ നിന്ന്​ ഇറങ്ങിപോകുകയായിരുന്നു. ഇതി​​െൻറ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്​.  
പെണ്‍കുട്ടിയോടും വീട്ടുകാരോടും പ്രിന്‍സിപ്പലോ അധ്യാപകരോ മോശമായി സംസാരിച്ചിട്ടില്ല. ശനിയാഴ്ച രാത്രി പത്ത് മണിക്ക് പൊലീസില്‍നിന്നാണ് കുട്ടിയെ കാണാതായ വിവരമറിഞ്ഞത്​. പ്രൈവറ്റ് വിദ്യാര്‍ഥിയായതിനാല്‍ കുട്ടിയെക്കുറിച്ച് കൂടുതലായൊന്നും അറിയില്ലായിരുന്നു. എല്ലാ രേഖകളും പൊലീസിന്​ കൈമാറിയിട്ടുണ്ടെന്നും മാനേജ്​മ​െൻറ്​ വ്യക്​തമാക്കി.
കാഞ്ഞിരപ്പള്ളി സ​െൻറ്​ ആൻറണീസ് കോളജിലെ മൂന്നാം വർഷ ബി.കോം വിദ്യാര്‍ഥിനിയാണ് അഞ്ജു. ശനിയാഴ്ച പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിനു പിടിച്ചതായി കോളജ് അധികൃതര്‍ ആരോപിച്ചതിനു പിന്നാലെയാണ് വിദ്യാര്‍ഥിനിയെ കാണാതായത്. തിങ്കളാഴ്ച രാവിലെ മീനച്ചിലാറ്റിൽ ചെമ്പിളാവ് ഭാഗത്തു നിന്നാണ് അ‍ഞ്ജുവി​​െൻറ മൃതദേഹം കണ്ടെടുത്തത്. 
അതേസമയം, മകള്‍ കോളജിലെ മിടുക്കരായ അഞ്ചു വിദ്യാര്‍ഥിനികളില്‍ ഒരാളൊണെന്നും ഒരിക്കലും കോപ്പിയടിക്കില്ലെന്നുമാണ്​ പിതാവ് ഷാജി പറയുന്നത്​. മരണത്തിൽ പ്രി‍ന്‍സിപ്പലി​​െൻറ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോപ്പിയടിച്ചതി​​െൻറ തെളിവ്​ ചോദിച്ചിട്ട് കോളജ് അധികൃതർ തന്നില്ല. സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രിൻസിപ്പൽ അഞ്ജുവി​​െൻറ അടുത്ത് എത്തുന്നതും േപപ്പർ വാങ്ങിപ്പോകുന്നതും കാണുന്നുണ്ട്. തുടർന്ന് മുക്കാൽ മണിക്കൂറോളം ക്ലാസിൽ ഇരുന്ന ശേഷമാണ് അഞ്ജു പുറത്തേക്ക് പോകുന്നത്​. മാനസിക പീഡനത്തെ തുടർന്നാണ് ഇങ്ങനെ സംഭവിച്ചതെന്നും ഇതിനെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments