കണ്ണ് ചിമ്മിതുറക്കാന്‍ പോലും സമ്മതിച്ചില്ല: ആദ്യ രണ്ട് പന്തില്‍ രണ്ട് മുംബൈ താരങ്ങളെ കൂടാരം കയറ്റി ഉമേഷ് യാദവ്

0
32

ആദ്യ ഓവറില്‍ തന്നെ മുംബൈ ഇന്ത്യന്‍സിന്റെ നടുവൊടിച്ച് ഉമേഷ് യാദവ്. ആദ്യ രണ്ട് പന്തിലും മുംബൈ ബാറ്റ്‌സ്മാന്മാരെ പുറത്താക്കിയാണ് ഉമേഷ് യാദവ് റോയല്‍ ചലഞ്ചേഴ്‌സിന് കളിയില്‍ നേരത്തെ തന്നെ ആധിപത്യം ഉറപ്പിച്ചത്. സുര്യകുമാര്‍ യാദവും ഇഷാന്‍ കിഷനുമാണ് ഉമേഷിന്റെ തുടരെ തുടരെയുള്ള പന്തുകളില്‍ പുറത്തായത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ നായകന്‍ രോഹിത് ശര്‍മ്മയും എവിന്‍ ലൂയിസുമാണ് ക്രീസില്‍.

നേരത്തെ, മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂര് റോയല്‍ ചലഞ്ചേഴ്സ് ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കിടയിലാണ് മുംബൈ ഇന്ത്യന്‍സ് ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ ഇറങ്ങുന്നത്. ആദ്യ മൂന്ന് മത്സരത്തിലും തോറ്റ മുംബൈ ഇന്ത്യന്‍സ് ജയത്തിലൂടെ തിരിച്ചുവരാമെന്നാണ് കരുതുന്നത്.

രോഹിത് ശര്‍മ്മ, കെറോണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദ്ദിക് പാണ്ഡ്യ, എവിന്‍ ലൂയിസ് തുടങ്ങിയ ലോകോത്തര താരങ്ങളുണ്ടായിട്ടും ടീമിന് ഇതുവരെ ഒരു ജയം പോലും സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. എട്ട് ടീമുകളുള്ള ലീഗില്‍ ഏറ്റവും അവസാന സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ്. അതേസമയം ഏറെക്കുറെ സമാനമായ അവസ്ഥയിലാണ് ബെംഗളൂരുവും. മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് കോഹ്ലിപ്പടയ്ക്ക് ജയിക്കാന്‍ സാധിച്ചിട്ടുള്ളൂ

http://<iframe src=’https://players.brightcove.net/3588749423001/H1Xzd8U6g_default/index.html?videoId=5771935500001′ allowfullscreen frameborder=0></iframe>“>

Leave a Reply