കത്തിക്കുത്തിനെ തുടര്‍ന്ന് അടച്ച യൂണിവേഴ്‌സിറ്റി കോളജ് ഇന്ന് തുറക്കും

0
37

തിരുവനന്തപുരം: എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് സഹപാഠിയെ നെഞ്ചില്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അടച്ച യൂണിവേഴ്‌സിറ്റി കോളജ് ഇന്ന് തുറക്കും. പോീസ് കാവലില്‍ ഇന്നു മുല്‍ ക്ലാസുകള്‍ ആരംഭിക്കും. പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് കോളേജ് തുറക്കുന്നത്. കനത്ത പോലീസ് കാവലിലാവും പ്രവര്‍ത്തനം. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ പ്രിന്‍സിപ്പാളിനെ നിയമിച്ചിട്ടുണ്ട്. മൂന്ന് അധ്യാപകരെയും സ്ഥലം മാറ്റിയിരുന്നു. എഐഎസ്എഫിന് പിന്നാലെ കെഎസ്‌യുവും കോളജില്‍ ഇന്ന് യൂണിറ്റ് തുടങ്ങിയേക്കും. അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന കെഎസ്‌യുവിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും. അതേസമയം, പിഎസ്‌സി ചെയര്‍മാന്‍ ഇന്ന് ഗവര്‍ണറെ കാണും. കേസിലെ പ്രതികള്‍ ഉള്‍പ്പെട്ട ആംഡ് പൊലീസ് കോണ്‍സ്റ്റബില്‍ റാങ്ക് പട്ടികയെ കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടെത്തി വിശദീകരിക്കാന്‍ ഗവര്‍ണര്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Leave a Reply