മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഇരുവരും രാജിവയ്ക്കാന്‍ തയ്യാറായത്. രാജിവയ്ക്കാത്ത നടപടിയെ ന്യായീകരിക്കാനാവില്ലെന്ന് ബി.ജെ.പി നേതൃത്വത്തോട് മെഹ്ബൂബ പറഞ്ഞിരുന്നു.
കത്‌വ പ്രതികളെ പിടികൂടിയപ്പോള്‍ അതിനെതിരെ നടത്തിയ റാലിയില്‍ ഈ രണ്ട് മന്ത്രിമാരും സംസാരിച്ചിരുന്നു. പിന്നീട് പ്രതികള്‍ക്ക് പൂര്‍ണ സംരക്ഷണവും ഇവര്‍ നല്‍കിയെന്നും ആരോപണമുണ്ട്. സംഭവത്തില്‍ രാജ്യത്ത് പ്രതിഷേധം ശക്തമായതോടെയാണ് രാജിവച്ചത്.
ഈ രണ്ട് മന്ത്രിമാരെയും ന്യായീകരിച്ച് ബി.ജെ.പി വക്താവ് മീനാക്ഷി ലേഖി ഇന്ന് വൈകിട്ട് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരുടെയും രാജി. മന്ത്രിമാര്‍ തെറ്റദ്ധരിച്ചാണ് റാലിയില്‍ സംബന്ധിച്ചതെന്നായിരുന്നു ലേഖിയുടെ ന്യായീകരണം.