Monday, January 20, 2025
HomeNewsകനത്ത മഴ; മൂന്നാറില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍, ഒരാളെ കാണാതായി

കനത്ത മഴ; മൂന്നാറില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍, ഒരാളെ കാണാതായി

.

തൊടുപുഴ ∙ മൂന്നാറിൽ കനത്ത മഴയ്ക്കിടെ രണ്ടിടത്ത് ഉരുൾപൊട്ടൽ. കുണ്ടള ഡാമിന് സമീപവും മൂന്നാർ എക്കോപോയിന്റിലുമാണ് ഉരുൾപൊട്ടിയത്. കുണ്ടളയിൽ ട്രാവലറിനു മുകളിൽ മണ്ണിടിഞ്ഞുവീണു. കോഴിക്കോട്ടുനിന്നെത്തിയ 11 അംഗ സംഘമാണ് അപകടത്തിൽ പെട്ടത്. വടകര സ്വദേശി രൂപേഷിനെ (40) കാണാതായി. ബാക്കി 10 പേർ സുരക്ഷിതരാണ്.‍റോഡിൽനിന്ന് നൂറടിയോളം താഴ്ചയിലേക്കാണ് ട്രാവലർ വീണത്. മാട്ടുപ്പെട്ടി റോഡിൽ വൻഗതാഗതക്കുരുക്ക് രൂപപ്പെട്ടു. മൂന്നാറിൽ രാവിലെ മുതൽ ആരംഭിച്ച കനത്തമഴ തുടരുകയാണ്.യാത്ര നിരോധിച്ചുമൂന്നാർ വട്ടവട റോഡിൽ കുണ്ടള ഡാമിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈ റോഡിലൂടെയുള്ള യാത്ര നിരോധിച്ചു. വിനോദസഞ്ചാരികളും മറ്റു യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതും ഈ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കേണ്ടതുമാണെന്നു ജില്ലാ കലക്ടർ അറിയിച്ചു.

യാത്ര നിരോധിച്ചു

മൂന്നാർ വട്ടവട റോഡിൽ കുണ്ടള ഡാമിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈ റോഡിലൂടെയുള്ള യാത്ര നിരോധിച്ചു. വിനോദസഞ്ചാരികളും മറ്റു യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതും ഈ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കേണ്ടതുമാണെന്നു ജില്ലാ കലക്ടർ അറിയിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments