കന്നഡ നടനും നടി മേഘ്ന രാജിന്റ ഭർത്താവുമായ ചിരഞ്ജീവി സർജ(39) അന്തരിച്ചു.

ഹൃദയസ്തംഭനമാണ് മരണകാരണം. ശ്വാസതടസ്സം നേരിട്ടതിനെത്തുടർന്ന് ശനിയാഴ്ച്ച ജയനഗറിലെ സാഗർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തെന്നിന്ത്യൻ നടൻ അർജുൻ സർജയുടെ ബന്ധു കൂടിയായ സർജ ഇരുപത്തിരണ്ടോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2009ൽ പുറത്തിറങ്ങിയ വായുപുത്ര ആയിരുന്നു ആദ്യചിത്രം. 2018ലായിരുന്നു മേഘ്നയുടെയും ചിരഞ്ജീവിയുടെയും വിവാഹം