കരുണ, കണ്ണൂര്‍ മെഡിക്കല്‍ ബില്ല് ഗവര്‍ണര്‍ തടഞ്ഞുവച്ചു

0
48

തിരുവനന്തപുരം: കരുണ, കണ്ണൂര്‍ മെഡിക്കല്‍ ബില്ലില്‍ സര്‍ക്കാരിന് തിരിച്ചടി. ബില്ല് ഗവര്‍ണര്‍ തടഞ്ഞുവച്ചു. സഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചില്ല. ഗവര്‍ണര്‍ ഒപ്പിടാത്ത പക്ഷം ബില്ല് നാളെ അസാധുവാകും.ബില്ല് നിലനില്‍ക്കില്ലെന്ന നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഗവര്‍ണറുടെ നടപടി. സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബില്ല് നിലനില്‍ക്കില്ലെന്ന് ഗവര്‍ണര്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഗവര്‍ണര്‍ സദാശിവം ബില്ല് തള്ളിയത്.

സുപ്രിം കോടതിയില്‍ നിന്നുണ്ടായ തിരിച്ചടിക്ക് പിറകേ ഗവര്‍ണറും ബില്ല് നിരസിച്ചത് സര്‍ക്കാരിന് കനത്ത തിരിച്ചടിയായി. ഭരണഘടനയുടെ 200ാം അനുച്ഛേദം അനുസരിച്ചാണ് ഗവര്‍ണറുടെ നടപടി.

Leave a Reply